ഹര്‍ഭജന്റെ വിലക്ക് പിന്‍വലിക്കാനാവില്ല: ഐസിസി
ദില്ലി: ഹര്‍ഭജന്‍ സിംഗിനെതിരായ നടപടികള്‍ ഇപ്പോള്‍ പിന്‍വലിക്കാനാവില്ലെന്ന് ഐസിസി വ്യക്തമാക്കിയതോടെ ഇന്ത്യ-ആസ്ത്രേല്യ പരമ്പരയെ ചുറ്റിപ്പറ്റിയുള്ള കളിക്കളത്തിനു പുറത്തെ കളിക്ക് പുതിയ വഴിത്തിരിവ്.
ആസ്ത്രേല്യ പരാതി പിന്‍വലിച്ചാലും ഹര്‍ഭജന്‍ വംശീയാധിക്ഷേപം നടത്തിയോയെന്ന കാര്യം പരിശോധിക്കുമെന്നും നടപടികളുമായി മുന്നോട്ടുപോവുമെന്നുമുള്ള നിലപാടിലാണ് ഐസിസി.
അതിനിടെ ആസ്ത്രേല്യന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗിനെതിരെ ഇന്ത്യ നല്‍കിയ പരാതി പിന്‍വലിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെയും ആസ്ത്രേല്യന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇന്ത്യ പരാതി പിന്‍വലിച്ചത്.
വിലക്ക് പിന്‍വലിച്ചില്ലെങ്കിലും മുന്‍നിശ്ചയപ്രകാരം പര്യടനം പൂര്‍ത്തിയാക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് ശരത് പവാര്‍ പറഞ്ഞതിനു പിന്നാലെയാണ് ഐസിസി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications