Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വില്ലന്‍ വിക്കറ്റ്, തുറന്നു പറയാന്‍ പേടി

അഹമ്മദാബാദ് : മൂന്നക്കം തികയ്ക്കാതെ കളിക്കളം വിട്ടതിന് പിച്ചിനെ പഴിച്ചിട്ട് കാര്യമില്ലെന്ന് ഹര്‍ബജന്‍ സിംഗ്. പിച്ചിലുണ്ടായിരുന്ന പച്ചപ്പല്ല, ബാറ്റ്സ്‍മാന്മാരുടെ ശ്രദ്ധക്കുറവാണ് ഒന്നാം ഇന്നിംഗ്സിലെ തകര്‍ച്ചയ്ക്ക് കാരണമെന്ന് ഹര്‍ബജന്‍ പറഞ്ഞു.

എങ്കിലും സ്വന്തം രാജ്യത്ത് ഇന്ത്യ നേടിയ വിജയങ്ങള്‍ ഏറെയും സ്പിന്‍ ബൗളിംഗിന്റെ ബലത്തിലാണെന്ന കാര്യവും ഹര്‍ബജന്‍ ഓര്‍മ്മിപ്പിക്കുന്നു. അലസമായ ഷോട്ടുകള്‍ കളിച്ച് ബാറ്റ്സ്‍മാന്‍മാര്‍ വിക്കറ്റ് ദാനം ചെയ്തെന്നൊക്കെയുളള പതിവ് സ്വയം വിമര്‍ശനം പുറത്തു പറയുമ്പോഴും അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ പച്ചപ്പുളള വിക്കറ്റൊരുക്കിയതില്‍ ഇന്ത്യാക്കാര്‍ അരിശത്തിലാണ്.

പത്തു വര്‍ഷക്കാലത്തെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും ശപിക്കപ്പെട്ട ദിവസമാണ് ഇന്ന്. വിക്കറ്റിനെ പഴിച്ചിട്ടൊന്നും കാര്യമില്ല. ഞങ്ങള്‍ വേണ്ടവിധമല്ല കളിച്ചത്. അലസമായ ഷോട്ടുകളുതിര്‍ത്ത് വിക്കറ്റ് ദാനം ചെയ്യുകയായിരുന്നു ബാറ്റ്സ്‍മാന്മാര്‍ ഹര്‍ബജന്‍ സ്വയം വിമര്‍ശനം നടത്തി.

നടന്നത് നടന്നു. കളിയിലേയ്ക്ക് തിരിച്ചു വരാനുളള വഴികളാണ് ഇനി ആലോചിക്കേണ്ടത്. രണ്ടാം ദിവസം തുടക്കത്തില്‍ തന്നെ ദക്ഷിണാഫ്രിക്കയുടെ വിക്കറ്റുകള്‍ വീഴ്ത്തി വാലറ്റത്തെ വേഗം പുറത്താക്കണം. രണ്ടാം ദിവസത്തേയ്ക്കുളള സ്വപ്നങ്ങള്‍ ഹര്‍ബജന്‍ പങ്കുവെയ്ക്കുന്നു

ബന്ധപ്പെട്ട വാര്‍ത്തകള്‍




Story first published: Thursday, April 3, 2008, 20:22 [IST]
Other articles published on Apr 3, 2008
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+