അഹമ്മദാബാദ്: ലോകക്രിക്കറ്റിലെ ഓസീസ് ആധിപത്യത്തിന് അന്ത്യം കുറിച്ചു കൊണ്ട് ഇന്ത്യ ലോകകപ്പ് സെമിയില്‍. അഞ്ച് വിക്കറ്റിന് കീഴടക്കിയാണ് ആസ്‌ത്രേലിയയുടെ കിരീടം
ലക്ഷ്യം തേടിയിറങ്ങിയ ഇ ന്ത്യയ്ക്കായി വീരേന്ദര്‍ സേവാഗും സച്ചിന്‍ ടെന്‍ഡുല്‍ക്കറും കരുതലോടെ തുടങ്ങി. പതിവിന് വിരുദ്ധമായി സേവാഗ് നിലയുറപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സച്ചിന്‍ കൂടുതല്‍ ആക്രമണകാരിയായി. സേവാഗ് (15) വാട്സന്റെ പന്തില്‍ മൈക്കിള്‍ ഹസിക്ക് ക്യാച്ച് നല്‍കി മടങ്ങി. പിന്നാലെ യെത്തിയ ഗൗതം ഗംഭീറിനൊപ്പം സച്ചിന്‍ ഇന്നി ങ്‌സ് കെട്ടിപ്പടുക്കല്‍ ദൗത്യം ഏറ്റെടുത്തതോടെ വീണ്ടും ഇന്ത്യന്‍ ആരാധകര്‍ക്ക് ആവേശം. ഒടുവില്‍ 19ാം ഓവറില്‍ ഷോണ്‍ ടെയ്റ്റിന്റെ പന്തില്‍ സച്ചിന്‍ ഹാഡിന് ക്യാച്ച് നല്‍കി മടങ്ങി.