Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലിന് ആഗോള ഏജന്‍സികളില്ല

ദില്ലി : ഐപിഎല്‍ ടൂര്‍ണമെന്റ് ബഹിഷ്ക്കരിക്കാന്‍ ആഗോള വാര്‍ത്താ ഏജന്‍സികള്‍ തീരുമാനിച്ചു. പ്രതിഷേധനത്തോടെയാണ് തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തുന്നതെന്ന് പിടിഐയും വ്യക്തമാക്കി.

വെബ് സൈറ്റുകള്‍ക്ക് ചിത്രങ്ങള്‍ നല്‍കുന്നതില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ചാണ് ബഹിഷ്ക്കരണം.

റോയിട്ടേഴ്സ്, എപി, എഎഫ്പി, ഗെറ്റി ഇമേജസ് എന്നീ ഏജന്‍സികളാണ് ടൂര്‍ണമെന്റ് ബഹിഷ്കരിക്കുന്നത്. നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിട്ടും ഐപിഎല്‍ സംഘാടകര്‍ വഴങ്ങിയില്ല.

എന്നാല്‍ വാര്‍ത്താ ചാനലുകള്‍ക്ക് ദൃശ്യങ്ങള്‍ നല്‍കില്ലെന്ന നിലപാട് സംഘാടകര്‍ പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് വാര്‍ത്താ ചാനലുകള്‍ പ്രഖ്യാപിച്ച ബഹിഷ്ക്കരണത്തില്‍ നിന്നും അവര്‍ പിന്മാറി.

ബന്ധപ്പെട്ട വാര്‍ത്തകള്‍






Story first published: Friday, April 18, 2008, 19:09 [IST]
Other articles published on Apr 18, 2008
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+