വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗില്‍ക്രിസ്റ്റ് പഞ്ചാബ് കിങ്സ് ഇലവന്‍ ക്യാപ്റ്റന്‍

By Ajith Babu
Gilchrist
ദില്ലി: ഐപിഎല്‍ നാലാം സീസണില്‍ പഞ്ചാബ് കിങ്‌സ് ഇലവനെ ആസ്‌ത്രേലിയന്‍ മുന്‍ വിക്കറ്റ് കീപ്പറും വൈസ് ക്യാപ്റ്റനുമായിരുന്ന ഗില്‍ക്രിസ്റ്റ് നയിക്കുമെന്ന് ടീം അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ മൂന്ന് സീസണിലും ഹൈദരാബാദ് ഡക്കാന്‍ ചാര്‍ജ്ജേഴ്‌സിന് വേണ്ടിയാണ് ഗില്ലി കളിച്ചത്. ഡക്കാന്‍ ചാമ്പ്യന്‍മാരായ രണ്ടാം സീസണില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഗില്ലിയുടെ പ്രകടനം ഏറെ നിര്‍ണായകമായിരുന്നു.

കിങ്‌സിന്റെ ക്യാപ്റ്റന്‍ പദവി വെല്ലുവിളി ഉയര്‍ത്തുന്നതാണെന്നും മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഗില്‍ക്രിസ്റ്റ് പ്രതികരിച്ചു.

മുന്‍ ആസ്ത്രേലിയന്‍ താരമായ മൈക്കല്‍ ബെവനാണ് കിങ്സിന്റെ കോച്ച്. രണ്ടാം ഐപിഎല്ലില്‍ ഡക്കാനെ കിരീടം ചൂടിച്ച മികവാണ് ഗില്ലിയെ ക്യാപ്റ്റനാക്കിയതിന് പിന്നിലെന്ന് ബെവന്‍ പറഞ്ഞു. 1999ലും 2003ലും ലോകകപ്പ് നേടിയ ആസ്ത്രേലിയന്‍ ടീമില്‍ ബെവനും ഗില്‍ക്രിസ്റ്റും ഒന്നിച്ചു കളിച്ചിട്ടുണ്ട്.

Story first published: Saturday, May 12, 2012, 17:12 [IST]
Other articles published on May 12, 2012
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X