Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍ മാന്യനായ കളിക്കാരനല്ല: ഗില്‍ക്രിസ്‌റ്റ്‌

Gilchristമെല്‍ബണ്‍: ഇന്ത്യന്‍ ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെതിരെ ഓസ്‌ട്രേലിയന്‍ മുന്‍ വിക്കറ്റ്‌ കീപ്പറും വൈസ്‌ ക്യാപ്റ്റനുമായിരുന്ന ആദം ഗില്‍ക്രിസ്റ്റിന്റെ രൂക്ഷ വിമര്‍ശനം.

അടുത്തയാഴ്‌ച പുറത്തിറങ്ങാനിരിയ്‌ക്കുന്ന ഗില്ലിയുടെ "ട്രൂ കളേഴ്‌സ്‌ മൈ ലൈഫ്‌" എന്ന ആത്മകഥയിലാണ്‌ കളിക്കളത്തില്‍ സച്ചിന്റെ ആത്മാര്‍ഥതയെ ഗില്‍ക്രിസ്റ്റ്‌ വിമര്‍ശിയ്‌ക്കുന്നത്‌.

സച്ചിന്‍ വ്രണിതനായ പരാജിതനാണെന്ന്‌ പറയുന്ന ഗില്ലി തോല്‌വി നേരിടുന്ന മത്സരങ്ങളില്‍ എതിര്‍ ടീമിലെ അംഗങ്ങള്‍ക്ക്‌ ഹസ്‌തദാനം നല്‌കാനും സച്ചിന്‍ വിമുഖത കാണിയ്‌ക്കാറുണ്ടെന്ന്‌ കുറ്റപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം നടന്ന വിവാദമായ സിഡ്‌നി ടെസ്റ്റില്‍ സച്ചിന്റെ പെരുമാറ്റം ശരിയായിരുന്നില്ലെന്നും ഗില്ലി ചൂണ്ടിക്കാട്ടുന്നു. സിഡ്‌നി ടെസ്റ്റില്‍ ഹര്‍ഭജന്‍ വിവാദത്തില്‍ സച്ചിന്‍ നിര്‍ണായക പങ്ക്‌ വഹിച്ചിരുന്നു. സൈമണ്ട്സിനെ ഹര്‍ഭജന്‍ വംശീയമായി ആക്ഷേപിച്ചെന്ന വിവാദത്തില്‍ സച്ചിന്‍ വാക്കുമാറ്റുകയായിരുന്നു.

ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ സമീപത്തുണ്ടായിരുന്ന സച്ചിന്‌ അത്‌ കേള്‍ക്കാന്‍ സാധിയ്‌ക്കുമായിരുന്നു. എന്നാല്‍ ആദ്യം ഒന്നും കേട്ടില്ലെന്ന്‌ പറഞ്ഞ സച്ചിന്‍ പിന്നീട്‌ വിരുദ്ധമായ മൊഴിയാണ്‌ നല്‌കിയത്‌.

ഹര്‍ഭജന്‍ മാകി എന്ന്‌ പറഞ്ഞത്‌ മങ്കി എന്ന്‌ സൈമണ്ട്‌സ്‌ തെറ്റിദ്ധരിച്ചതാകാമെന്നാണ്‌ സച്ചിന്‍ മൊഴി നല്‌കിയിരുന്നത്‌.

ഇന്ത്യയില്‍ നടന്ന്‌ കൊണ്ടിരിയ്‌ക്കുന്ന ആസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇരുടീമുകളിലെയും കളിക്കാര്‍ വികാരങ്ങള്‍ നിയന്ത്രിച്ച്‌ പ്രശ്‌ങ്ങളുണ്ടാകാതെ പരമ്പര മുന്നോട്ട്‌ നീങ്ങുന്നതിനിടെയാണ്‌ ഗില്ലിയുടെ വിമര്‍ശനം പുറത്തു വന്നിരിയ്‌ക്കുന്നത്‌.

സച്ചിന്‍ കളളനാണോ, ഗില്‍ക്രിസ്റ്റിന്റെ ആരോപണത്തോട് പ്രതികരിക്കുക..

ബന്ധപ്പെട്ട വാര്‍ത്തകള്‍

Story first published: Friday, October 24, 2008, 12:10 [IST]
Other articles published on Oct 24, 2008
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+