മെല്‍ബണ്‍ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഷാറൂഖ് ഖാന്‍ സ്വന്തമാക്കിയ കൊല്‍ക്കത്ത ടീമിനു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്ന ആസ്ത്രേല്യന്‍ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ് കളിച്ചേക്കും.
ഏപ്രില്‍ 18ന് ആരംഭിക്കുന്ന ട്വന്റി ട്വന്റി മത്സരങ്ങളില്‍ കളിക്കാന്‍ ഗില്‍ക്രിസ്റ്റുമായി കരാറില്‍ ഒപ്പുവയ്ക്കാന്‍ കല്‍ക്കത്താ ടീമിന്റെ ക്യാപ്റ്റനായ സൗരവ് ഗാംഗുലിയോട് ഷാരൂഖ് ഖാന്‍ ആവശ്യപ്പെട്ടു.
ഗില്‍ക്രിസ്റ്റുള്‍പ്പെടെ 11 ആസ്ത്രേല്യന്‍ കളിക്കാര്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന‍് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ക്രിക്കറ്റ് അസോസിയേഷനും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സംഘാടകരും തമ്മിലുള്ള അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നതിനാലും മാര്‍ച്ച്-ഏപ്രിലില്‍ ആസ്ത്രേല്യ പാകിസ്ഥാനില്‍ പര്യടനം നടത്തുന്നതിനാലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ഏക ആസ്ത്രേല്യന്‍ കളിക്കാരന്‍ ഗില്‍ ക്രിസ്റ്റായിരിക്കും.