Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗെയിലാട്ടത്തില്‍ മുംബൈ ഔട്ട്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ നാലാം എഡിഷന്‍ ഫൈനലില്‍ ചെന്നൈ-ബാംഗ്ലൂര്‍ പോരാട്ടം. വെള്ളിയാഴ്ച നടന്ന രണ്ടാം ക്വാളിഫയറില്‍ മുംബൈയെ 43 റണ്‍സിന് വീഴ്ത്തിയാണ് ബാംഗ്ലൂര്‍ കലാശക്കളിയ്ക്ക് യോഗ്യത നേടിയത്.ഐപിഎല്ലിന്റെ ജാതകം തിരുത്തിക്കുറിച്ച ഗെയ്ല്‍ തന്നെയാണ് ബാംഗ്ലൂരിന്റെ വിജയശില്‍പി. ഗെയ്ല്‍ തകര്‍ത്താടിയാല്‍ മറ്റാര്‍ക്കും രക്ഷയില്ലെന്ന പല്ലവി ഈ മത്സരത്തിലും ആവര്‍ത്തിയ്ക്കപ്പെട്ടു. ടോസ് നേടിയ മുംബൈ നായകന്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ബാംഗളൂരിനെ ബാറ്റിംഗിനയച്ചു.

Gayle

എന്നാല്‍ ആ തീരുമാനം അമ്പേ പാളിയെന്ന് ആദ്യ ഓവറില്‍ തന്നെ വ്യക്തമായി. അബു നാച്ചിമിനെ വെച്ച് ബൗളിങ് ഓപ്പണിങ് ചെയ്യിയ്ക്കാനുള്ള സച്ചിന്റെ പരീക്ഷണം വന്‍പരാജയമായി. ആദ്യ ഓവറില്‍ ഗെയ്‌ലും
മായങ്ക് അഗര്‍വാളും നേടിയത് 27 റണ്‍സ്. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യ ഓവറില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.

മലിംഗയെ ഓപ്പണിംഗ് സ്‌പെല്ലിനു നിയോഗിക്കാത്ത തീരുമാനത്തിനു കിട്ടിയ കനത്ത തിരിച്ചടിയായിരുന്നു ഇത്. തുടക്കത്തില്‍ ഗെയ്ല്‍ അല്പം മങ്ങിയപ്പോള്‍ മായങ്ക് അടിച്ചു തകര്‍ത്തു.

പിന്നീടു ഗെയ്‌ലും ട്രാക്കിലായതോടെ ബാംഗളൂരിന്റെ സ്‌കോര്‍ ശരവേഗം കുതിച്ചു. ഇരുവരും ചേര്‍ന്ന് 10.4 ഓവറില്‍ 113 റണ്‍സാണ് അടിച്ചുകൂട്ടിയത്. പൊളാര്‍ഡിന്റെ പന്തില്‍ രോഹിത് ശര്‍മ പിടിച്ചാണ് മായങ്ക്(31 പന്തില്‍ 41 റണ്‍സ്) പുറത്തായത്. മായങ്ക് പുറത്തായ ശേഷം ഗെയ്ല്‍ അടിച്ചു തകര്‍ത്തു. കോഹ്ലിക്കൊപ്പം ചേര്‍ന്ന് 35 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയശേഷമാണ് ഗെയ്ല്‍ മടങ്ങിയത്. പിന്നീട് ഉദ്ദേശിച്ച രീതിയില്‍ റണ്‍റേറ്റ് ഉയര്‍ത്താന്‍ ബാംഗളൂര്‍ ബാറ്റ്‌സ്മാന്മാര്‍ക്കായില്ല. ഗെയ്ല്‍ പുറത്തായ ശേഷം 32 പന്തില്‍ 47 റണ്‍സ് മാത്രമെടുക്കാനാണ് ബാംഗളൂരിനായത്. വന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും ബാംഗ്ലൂരിനെ തടഞ്ഞതും ഇതായിരുന്നു. മുംബൈക്കുവേണ്ടി മുനാഫ് പട്ടേല്‍ രണ്ടുവിക്കറ്റ് വീഴ്ത്തി.

ബാംഗ്ലൂരിന്റെ സ്‌കോറിന് മറുപടി പറയാന്‍ മുംബൈ നിരയില്‍ സച്ചിന്‍ മാത്രമാണുണ്ടായിരുന്നത്. 40 റണ്‍സ് നേടിയ സച്ചിന് പിന്തുണ നല്‍കാന്‍ മുംബൈ ബാറ്റ്‌സ്മാന്‍മാര്‍ പരാജയപ്പെട്ടതോടെ മുംബൈയുടെ തോല്‍വി വേഗത്തിലായി എങ്കിലും അവസാന ഓവറുകളില്‍ വാലറ്റം ഉണര്‍ന്നു കളിച്ചതോടെ മുംബൈ വന്‍നാണക്കേട് ഒഴിവാക്കി.

47 പന്തില്‍ ഒമ്പതു ബൌണ്ടറിയും അഞ്ചുസിക്‌സറുമടക്കം 89 റണ്‍സ് അടിച്ചുകൂട്ടിയില്‍ ഗെയ്ല്‍ തന്നെയാണ് കളിയിലെ താരം. ഈ ഐപിഎല്ലില്‍ ഇത് ആറാം തവണയാണ് മാന്‍ ഓഫ് ദ മാച്ച് പട്ടം ഗെയ്‌ലിനെ തേടിയെത്തുന്നത്.

Story first published: Saturday, May 12, 2012, 14:39 [IST]
Other articles published on May 12, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+