ചില കളിക്കാരുടെ പ്രതിബദ്ധതയില്‍ സംശയം; ഗവാസ്‌ക്കര്‍
ദില്ലി: അഹമ്മദാബാദ് ടെസ്റ്റില്‍ നാണം കെട്ട പരാജയം ഏറ്റുവാങ്ങിയ ഇന്ത്യന്‍ കളിക്കാര്‍ക്ക് മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ഗവാസ്‌ക്കറുടെ നിശിത വിമര്‍ശനം.
ആദ്യ ഇന്നിംഗ്‌സില്‍ 76 റണ്‍സിനും പിന്നീട് ഇന്നിംഗ്‌സിനും 90 റണ്‍സിനും പരാജയപ്പെട്ട ടീമിലെ ചില അഗംങ്ങളുടെ ടെസ്‌റ്റ് മത്സരങ്ങളോടുള്ള പ്രതിബദ്ധതയും ഗവാസ്‌ക്കര്‍ ചോദ്യം ചെയ്‌തു.
പല കളിക്കാരും ഐപിഎല്‍ മത്സരങ്ങള്‍ക്കു വേണ്ടി തയ്യറാകുന്നതിനായി രണ്ടാം ടെസ്റ്റില്‍ ആത്മാര്‍ഥതയോടെ കളിച്ചില്ലെന്നും ഹിന്ദുസ്ഥാന്‍ ടൈംസിലെ ലേഖനത്തിലൂടെ അദ്ദേഹം കുറ്റപ്പെടുത്തി.
ചെന്നൈയില്‍ നടന്ന ആദ്യ മത്സരത്തില്‍ കൂറ്റന്‍ സ്‌കോര്‍ നേടിയ ടീം രണ്ടാം ടെസ്‌റ്റില്‍ സ്വയം ഒതുങ്ങുകയായിരുന്നു. ഐപിഎല്‍ മത്സരങ്ങളുടെ പ്രചരണ പരിപാടികള്‍ക്കായി പല പ്രമുഖ താരങ്ങളും രണ്ടാം ടെസ്റ്റിനുള്ള ഒരുക്കങ്ങളില്‍ നിന്ന് വിട്ടു നിന്നു. ഇതാണ് ദയനീയ പരാജയത്തിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു.
പുതുതായി സ്ഥാനമേറ്റ കോച്ച് ഗാരി കഴ്‌സ്‌റ്റണ്‍ ഇക്കാര്യം ഗൗരവമായി എടുക്കണം. അല്ലെങ്കില്‍ ഭാവിയില്‍ കളിക്കാരുടെ സമ്മര്‍ദ്ദങ്ങള്‍ക്കടിമപ്പെടേണ്ടി വരുമെന്നും ഗവാസ്‌ക്കര്‍ മുന്നറിയിപ്പ് നല്‌കുന്നു.
നേരത്തെ പരിക്കിന്റെ പേരില്‍ രണ്ടാം ടെസ്റ്റില്‍ നിന്നു വിട്ടു കളിക്കാര്‍ തങ്ങളുടെ ഐപിഎല്‍ ടീമുകളുടെ പരസ്യ പരിപാടികളില്‍ പങ്കെടുത്തതിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications