Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സുനില്‍ ഗവാസ്‌ക്കര്‍ ഐസിസിയില്‍ നിന്നും രാജി വെച്ചു

Sunil Gavaskarദുബായ്‌: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം സുനില്‍ ഗവാസ്‌ക്കര്‍ ഐസിസി ക്രക്കറ്റ്‌ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജി വെച്ചു.

കഴിഞ്ഞ എട്ടു വര്‍ഷമായി ചെയര്‍മാന്‍ സ്ഥാനത്ത്‌ തുടര്‍ന്ന ശേഷമാണ്‌ ഗവാസ്‌ക്കറുടെ രാജി. ബുധനാഴ്‌ച ദുബായില്‍ നടന്ന ഐസിസി യോഗത്തിനു ശേഷമാണ്‌ ഗവാസ്‌ക്കര്‍ തന്റെ രാജിക്കാര്യം പ്രഖ്യാപിച്ചത്‌.

തുടര്‍ച്ചയായി എട്ടു വര്‍ഷത്തോളം ചെയര്‍മാന്‍ പദവിയില്‍ തുടരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്‌. എന്നാലിപ്പോള്‍ മടങ്ങാനുള്ള സമയാണ്‌. രാജി സമര്‍പ്പിച്ച ശേഷം ഗവാസ്‌ക്കര്‍ പറഞ്ഞു.

ഗവാസ്‌ക്കറിന്റെ സ്ഥാന ചലനത്തെക്കുറിച്ച്‌ നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

ക്രിക്കറ്റ്‌ കമന്റേറ്റര്‍ സ്ഥാനവും ഐസിസി ക്രിക്കറ്റ്‌ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനവും ഒരുമിച്ച്‌ കൊണ്ടു നടക്കുന്നതിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനമുണ്ടായ സാഹചര്യത്തില്‍ ഏതു വഴി വേണമെന്ന്‌ തീരുമാനമെടുക്കാന്‍ ഐസിസി അദ്ദേഹത്തോട്‌ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

തനിയ്‌ക്ക്‌ ഒരേ സമയം മാധ്യമങ്ങളോടുള്ള കടപ്പാടും ചെയര്‍മാന്‍ സ്ഥാനവും നിര്‍വഹിയ്‌ക്കാന്‍ കഴിയില്ല. കമന്റേറ്റര്‍ എന്ന നിലയില്‍ ശ്രദ്ധ കേന്ദ്രീകരിയ്‌ക്കാനാണ്‌ തന്റെ തീരുമാനം ഗവാസ്‌ക്കര്‍ പറഞ്ഞു.
പലപ്പോഴും ക്രിക്കറ്റ്‌ കളികള്‍ റിപ്പോര്‍ട്ടുചെയ്യുന്നതിനിടെ ഗവാസ്‌ക്കര്‍ അതിരുവിടുന്നുവെന്ന്‌ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

Story first published: Thursday, May 8, 2008, 16:37 [IST]
Other articles published on May 8, 2008
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+