ഗാരി കഴ്സ്റ്റണിന്‍റെ ഇന്ത്യന്‍ ഡയറിക്കുറിപ്പുകള്‍ വിവാദമാകുന്നു
ദില്ലി: ഇന്ത്യയില്‍ ക്രിക്കറ്റ് മതമാണമെന്നും അതിന്‍റെ ദൈവം സച്ചിനാണെന്നും വിശേഷിപ്പിക്കാറുണ്ട്. എങ്കില്‍ അതിന്‍റെ സാത്താന്‍മാരായി നില്ക്കുന്നത് പരിശീലകരാണെന്നു തോന്നുന്നു.
ഇന്ത്യയിലെത്തുന്ന ക്രിക്കറ്റ് പരിശീലകന്‍മാര്‍ എന്നും ഇവിടെ നിന്നും തിരിച്ചു യാത്രയാകുന്നത് വിവാദങ്ങളുടെ ഭാണ്ഡക്കെട്ടുമായിട്ടായിരിക്കും. എന്നാല്‍ പതിവിന് വിപരീതമായി സ്ഥാനമേല്കക്കുന്നതിന് മുന്പേ വിവാദങ്ങളുമായിട്ടാണ് പുതിയ കോച്ചിന്‍റെ വരവ്.
പരിശീലകനാകാന്‍ സാധ്യതയുള്ള മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം കഴ്സ്റ്റണെക്കുറിച്ച് ഇപ്പോഴെ വിവാദങ്ങള്‍ പുകഞ്ഞു തുടങ്ങി.1996-97 ല്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ നടത്തിയ ടെസ്റ്റ് ഏകദിന പര്യടനത്തിന്‍റെ ഡയറിയുമായി ബന്ധപ്പെടുത്തിയാണ് പുതിയ വിവാദങ്ങള്‍ പൂക്കുന്നത്.
62 ദിവസങ്ങള്‍ നീണ്ടു നിന്ന ആ പര്യടനത്തിലെ അനുഭവങ്ങളില്‍ കഴ്സ്റ്റണ്‍ ഇന്ത്യയിലെ സാമൂഹിക ചുറ്റു പാടുകളെയും ഭക്ഷണത്തെയും യാത്രകളെയുമൊക്കെ അസഹിഷ്ണുതയോടെയാണ് വിമര്‍ശിച്ചിരിക്കുന്നത്.
ക്രിക്കറ്റിന്‍റെ പേരില്‍ രാജ്യത്തിന്‍റെ മുക്കിലും മൂലയിലും കളിക്കേണ്ടി വന്നുവെന്നും ഒരു കളി കുതിരകളുടെ നഗരത്തിലും വെറൊന്ന് കാറിനേക്കാള്‍ പശുക്കള്‍ കൂടുതലുള്ള നഗരത്തിലുമൊക്കെയാണെന്നാണ് കഴ്സ്റ്റന്‍റെ ആക്ഷേപങ്ങള്‍. പുതിയ വിവാദങ്ങളെക്കുറിച്ച് ബിസിസിഐ പ്രതികരിച്ചിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications