മൊഹാലി: ബുധനാഴ്ച തുടങ്ങുന്ന ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ് കാണാന്‍ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെത്തും. കളി കാണാനുള്ള പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ ക്ഷണം സ്വീകരിച്ചാണ് ഗാംഗുലി മൊഹാലിയിലെത്തുന്നത്.
ദിയോധാര്‍ ട്രോഫി മത്സരങ്ങള്‍ക്കു ശേഷം മാര്‍ച്ച് 11ന് ശേഷമായിരിക്കും ടെസ്റ് കാണുന്നതിന് ഗാംഗുലിയെത്തുന്നത്. ടെസ്റ് കാണുന്നതിന് ഗാംഗുലിയെ കൂടാതെ മുന്‍ ക്യാപ്റ്റന്‍മാരായ മന്‍സൂര്‍ അലിഖാന്‍ പട്ടോഡിയും കപില്‍ദേവുമെത്തും.
നേരത്തെ ടെസ്റ് ടീമില്‍ നിന്ന് ഗാംഗുലിയെ ഒഴിവാക്കിയ സെലക്ഷന്‍ കമ്മിറ്റി ടീമിലേക്കുള്ള ഗാംഗുലിയുടെ തിരിച്ചുവരവ് ഇനി അസാധ്യമാണെന്ന സൂചന നല്‍കുകയും ചെയ്തിരുന്നു.