ദില്ലി: ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ സൗരവ് ഗാംഗുലിക്ക് പരിശീലനത്തിനിടെ പരിക്കേറ്റു. വെള്ളിയാഴ്ച ജമൈക്കയില്‍ നടക്കുന്ന വെസ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ സൗരവ് ഗാംഗുലി കളിച്ചേക്കില്ല.
നെറ്റില്‍ പരിശീലനം നടത്തുന്നതിനിടെയാണ് ഗാംഗുലിക്ക് പരിക്കേറ്റത്. ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ ഗാംഗുലിക്കേറ്റ പരിക്ക് ഇന്ത്യക്ക് തിരിച്ചടിയായിട്ടുണ്ട്.
മാര്‍ച്ച് 17ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം. ട്രിനിഡാഡിലെ ക്യൂന്‍പാര്‍ക്ക് ഓവലിലാണ് കളി നടക്കുന്നത്.