പുനെ: കൊച്ചിയുടെ കൊമ്പന്‍മാര്‍ കാത്തിരുന്ന ദാദയെ പുനെക്കാര്‍ കൊത്തിയെടുത്തു. അതേ ഐപിഎല്ലില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പുനെ വാരിയേഴ്‌സിന് വേണ്ടി കളിയ്ക്കും. ഗാംഗുലി ബുധനാഴ്ച ടീമിനൊപ്പം ചേരുമെന്ന് അധികൃതര്‍ അറിയിച്ചു. പരുക്കേറ്റ ആശിഷ് നെഹ്‌റയ്ക്കു പകരമാണു ഗാംഗുലി ടീമിലെത്തുന്നത്. കഴിഞ്ഞ സീസണ്‍ വരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായിരുന്ന ഗാംഗുലി. 2008ലാണു രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിച്ചത്.

ഇതിന് ശേഷം ഓസീസ് താരം സ്റ്റീവ് സ്മിത്ത് പരുക്കേറ്റു മടങ്ങിപ്പോയപ്പോഴും പകരം ഗാംഗുലിയെ കൊണ്ടുവരാന്‍ കൊച്ചി ടീം ശ്രമം നടന്നിരുന്നു. അതിനും അനുമതി ലഭിച്ചില്ല. ലേലത്തില്‍ ഗാംഗുലിയുടെ അടിസ്ഥാന വില, സ്മിത്തിന്റേതിനെക്കാള്‍ കൂടുതലായിരുന്നതാണു പ്രശ്‌നമായത്. ദാദയെ ഒഴിവാക്കിയത് കൊല്‍ക്കത്ത ടീമിനും കുഴപ്പങ്ങളുണ്ടാക്കിയിരുന്നു. നൈറ്റ് റൈഡേഴ്‌സിന്റെ മത്സരം കാണാന്‍ കൊല്‍ക്കത്തയില്‍ ആളുകുറഞ്ഞത് ഗാംഗുലിയെ ഒഴിവാക്കിയത് മൂലമാണെന്നായിരുന്നു ആക്ഷേപം.
ഇതുവരെ നടന്ന എട്ടു മത്സരങ്ങളില്‍ ആറിലും തോറ്റ പുണെ പോയിന്റ് നിലയില്‍ അവസാനമാണ്. ഗാംഗുലിയുടെ വരവ് പുനെയ്ക്ക് ഗുണകരമാവുമോയെന്ന് കണ്ടുതന്നെ അറിയണം.