Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇരുന്നൂറാം ടെസ്റ്റ്; വേദി സച്ചിന്‍ തീരുമാനിക്കും

മുംബൈ: തന്റെ ഇരുന്നൂറാം ടെസ്റ്റ് എവിടെ കളിക്കണമെന്ന് തീരുമാനിക്കുന്നത് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെയായിരിക്കും എന്ന് റിപ്പോര്‍ട്ട്. ഈ ടെസ്റ്റിന് ശേഷം വിരമിക്കണോ വേണ്ടയോ എന്ന സച്ചിന്റെ തീരുമാനപ്രകാരം ആയിരിക്കും വേദിയും നിശ്ചയിക്കപ്പെടുക. സച്ചിന്‍ തന്നെയായിരിക്കും ഇത് സംബന്ധിച്ച തീരുമാനം എടുക്കുന്നത് എന്ന സൂചനയാണ് ബി സി സി ഐ വൃത്തങ്ങള്‍ നല്‍കുന്നത്.

അതേസമയം സച്ചിന്റെ ഇരുന്നൂറാം ടെസ്റ്റ് മുംബൈയില്‍ വച്ച് നടത്തുന്നതാണ് ഉചിതമെന്ന് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടു. സച്ചിന്റഎ കുംടുംബവും സുൃഹൃത്തുക്കളും മുംബൈയിലാണ്. സച്ചിന്റെ ഹോം ഗ്രൗണ്ടാണ് മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയം. ഇരുന്നൂറ് ടെസ്റ്റുകള്‍ ഇനിയൊരാളും കളിക്കുമെന്ന് തോന്നുന്നില്ല എന്നും സച്ചിന്റെ പ്രിയപ്പെട്ട ഓപ്പണിംഗ് പാര്‍ട്ണറായ ഗാംഗുലി പറഞ്ഞു.

sachin and ganguly

സച്ചിന്‍ ഇരുന്നൂറാം ടെസ്റ്റിന് ഗാര്‍ഡ് എടുക്കുന്നത് കാണാന്‍ താനും ഉണ്ടാകുമെന്ന് ഗാംഗുലി പറഞ്ഞു. നിരവധി പേര്‍ കളിനിര്‍ത്തുന്നത് നമ്മള്‍ കണ്ടു. ഗാവസ്‌കര്‍, ഗുണ്ടപ്പ വിശ്വനാഥ്, അനില്‍ കുംബ്ലെ, രാഹുല്‍ ദ്രാവിഡ്, വി വി എസ് ലക്ഷ്മണ്‍... ഇപ്പോഴിത് ധോണിയുടെയും കോലിയുടെയും ജഡേജയുടെയും കാലമാണ്. എന്നാല്‍ സച്ചിനെപ്പോലെ ഒരു കൡക്കാരന്‍ ഇനി സംഭവിക്കാനിടയില്ല - ഗാംഗുലി പറഞ്ഞു.

തന്റെ വിരമിക്കല്‍ വാര്‍ത്തകളോട് സച്ചിന്‍ ഇനിയും പ്രതികരിച്ചിട്ടില്ല. വിരമിക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല എന്ന് മാത്രമാണ് സച്ചിന്‍ ഇതിനെക്കുറിച്ച് ആകെ പറഞ്ഞിട്ടുള്ളത്. ഇരുന്നൂറാം ടെസ്റ്റ് കളിച്ച് സച്ചിന്‍ വിരമിക്കുമെന്നാണ് അഭ്യൂഹങ്ങള്‍. അങ്ങിനെയെങ്കില്‍ സച്ചിന്റെ ഇരുന്നൂറാം ടെസ്റ്റിന് മുംബൈ വേദിയാകട്ടെ എന്ന നിലപാടാണ് ബി സി സി ഐക്ക് ഉള്ളത്.

Story first published: Friday, September 6, 2013, 9:52 [IST]
Other articles published on Sep 6, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+