Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗാംഗുലിയില്ല; ഷാരൂഖിന്റെ കോലം കത്തിച്ചു

Ganguly fans burn Shah Rukh's effigy in Kolkata
കൊല്‍ക്കത്ത: സൗരവ് ഗാംഗുലിയെ ലേലത്തില്‍ വാങ്ങാതിരുന്ന നൈറ്റ് റൈഡേഴ്‌സ് ഉടമ ഷാരൂഖ് ഖാനെതിരെ കൊല്‍ക്കത്തയില്‍ പ്രതിഷേധം. കൊല്‍ക്കത്തയുടെ രാജകുമാരനെ ലേലത്തില്‍പ്പിടിയ്ക്കാന്‍ ഷാരൂഖ് മാത്രമല്ല മറ്റുള്ള ഫ്രാഞ്ചൈസി ഉടമകളും തയ്യാറായിരുന്നില്ല. ഇതാണ് ബംഗാളിലെ ക്രിക്കറ്റ് പ്രേമികളെ രോഷാകുലരാക്കിയത്.

ഷാരൂഖിന്റെ കോലം കത്തിച്ചുകൊണ്ടാണ് ദാദയുടെ ആരാധകര്‍ പ്രതിഷേധം പ്രകടിപ്പിച്ചത്. സൗരവില്ലാതെ ക്രിക്കറ്റുമില്ലെന്ന് എഴുതിയ പ്ലക്കാര്‍ഡുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തിയിരുന്നു. രാഷ്ട്രീയ ഗൂഢാലോചനയാണ് ഗാംഗുലിയ്‌ക്കെതിരെ നടന്നതെന്നും അവര്‍ ആരോപിച്ചു.

ആദ്യ ദിവസത്തെ ലേലത്തിന് ശേഷം രണ്ടാം ദിവസം പുനര്‍ലേലം നടന്നപ്പോള്‍ നാല് ലക്ഷം ഡോളര്‍ അടിസ്ഥാന വിലയിട്ട ഗാംഗുലിയെ സ്വന്തമാക്കാന്‍ ഷാരൂഖിന്റെ പഴ്‌സില്‍ പണവും ബാക്കിയില്ലായിരുന്നു. എന്നാല്‍ ഗാംഗുലിയില്ലാതെ കൊല്‍ക്കത്ത ടീമില്ലെന്ന ഷാരൂഖിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കിയിട്ടുണ്ട്.

Story first published: Wednesday, December 7, 2011, 14:39 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+