മുംബൈ: ആസ്‌ത്രേലിയയില്‍ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയ്‌ക്കുള്ള പതിനഞ്ചംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മികച്ച ഫോമിലുള്ള സൗരവ് ഗാംഗുലിയെ ടീമില്‍ നിന്നും ഒഴിവാക്കി.
നേരത്തെതന്നെ ടീമിന് പുറത്തായിരുന്ന രാഹുല്‍ ദ്രാവിഡിനെയും വി. എസ് ലക്ഷ്‌മണിനെയും പരിഗണിച്ചില്ല. എന്നാല്‍ പരുക്കിനെത്തുടര്‍ന്ന് വിട്ടുനില്‍ക്കുകയായിരുന്ന ശ്രീശാന്തിനെയും സുരേഷ് റെയ്‌നയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വീരേന്ദര്‍ സേവാഗ്, യുവരാജ് സിംഗ്, മഹേന്ദ്രസിംഗ് ധോണി, ദിനേശ് കാര്‍ത്തിക്, റോബിന്‍ ഉത്തപ്പ, രോഹിത് ശര്‍മ, ഗൗതം, ഗംഭീര്‍, ഓള്‍ റൗണ്ടര്‍ പ്രവീണ്‍ കുമാര്‍ എന്നിവരും ടീമിലുണ്ട്.
ആര്‍.പി സിംഗ്, ഇഷാന്ത് ശര്‍മ, ഇര്‍ഫാന്‍ പത്താന്‍ എന്നിവരാണ് ടീമിലുള്ള മറ്റു പേസര്‍മാര്‍. ഏകദിന പരമ്പരയില്‍ ആസ്‌ത്രേലിയയ്‌ക്കെതിരെ മികച്ച പ്രകടനം നടത്തിയ മുരളി കാര്‍ത്തിക് വീണ്ടും ടീമിന് പുറത്തായി.
ഹര്‍ഭജന്‍ സിംഗും പിയൂഷ് ചാവ്‌ലയുമാണ് ടീമിലെ സ്‌പിന്നര്‍മാര്‍. യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കി തിരഞ്ഞെടുത്ത ടീമില്‍ സച്ചിന്‍ മാത്രമാണ് മുപ്പതുവയസ്സിന് മുകളിലുള്ള കളിക്കാരന്‍.
മുംബൈയില്‍ചേര്‍ന്ന് സെലക്ടര്‍മാരുടെ യോഗമാണ് ടീമിനെ പ്രഖ്യാപിച്ചത്. ഫെബ്രുവരി മൂന്നിനാണ് പരമ്പര ആരംഭിക്കുന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യ ആസ്ത്രേലിയയെ നേരിടും. അഞ്ചിനാണ് ഇന്ത്യ-ശ്രീലങ്ക മത്സരം
ബന്ധപ്പെട്ട വാര്‍ത്തകള്‍