Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗാംഗുലി: സമ്മര്‍ദമുണ്ടായിരുന്നില്ലെന്ന് വാലിയ

ലാഹോര്‍: പാകിസ്ഥാനെതിരായ ആദ്യക്രിക്കറ്റ് ടെസ്റിലെ അന്തിമ ഇലവനില്‍ സൗരവ് ഗാംഗുലിയെ ഉള്‍പ്പെടുത്താന്‍ ബിസിസിഐയിലെ ഉന്നതരുടെ സമ്മര്‍ദമുണ്ടായിരുന്നില്ലെന്ന് ടീം മീഡിയ ഡയറക്ടര്‍ ജി.എസ്.വാലിയ പറഞ്ഞു.

ഗദ്ദാഫി സ്റേഡിയത്തിലെ പിച്ചിന്റെ സ്ഥിതി വിലയിരുത്തിയതിനു ശേഷമാണ് ടീം മാനേജ്മെന്റ് ഗാംഗുലിയെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ടൂര്‍ സെലക്ഷന്‍ കമ്മിറ്റിയുടെ യോഗത്തിലാണ് രണ്ട് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്താനും തീരുമാനിച്ചത്- വാലിയ വ്യക്തമാക്കി.

അതിനിടെ ഇന്ത്യന്‍ ഇന്നിംഗ്സ് ഗാംഗുലിയും സെവാഗും ചേര്‍ന്ന് ഓപ്പണ്‍ ചെയ്യുമെന്ന് രാഹുല്‍ ദ്രാവിഡ് പറഞ്ഞു. ടോസ് നഷ്ടപ്പെട്ടതിനു ശേഷം ഒരു ടെലിവിഷന്‍ ചാനലിനോടാണ് ദ്രാവിഡ് ഇക്കാര്യം പറഞ്ഞത്.

പാകിസ്ഥാനെതിരെ ഉച്ചഭക്ഷണത്തിനു മുമ്പ് ഗാംഗുലി നാല് ഓവര്‍ ബൗള്‍ ചെയ്തിരുന്നു. ഗാംഗുലി ടീമിലുള്ളതുകൊണ്ടാണ് മൂന്നാമതൊരു സീമര്‍ വേണ്ടെന്നുവച്ചതും രണ്ടു സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയതും.

ഫീല്‍ഡില്‍ രാവിലെ നടന്ന ഗാംഗുലിയും ദ്രാവിഡും കോച്ച് ഗ്രെഗ് ചാപ്പലും ഉള്‍പ്പെട്ട സജീവമായ സംഭാഷണം ഏവരുടെയും ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. മിക്ക സമയവും ഗാംഗുലി തന്നെ സംസാരിച്ച ഈ ചര്‍ച്ചയ്ക്കിടെ ചാപ്പല്‍ ദ്രാവിഡിനെ തന്നെ സൂക്ഷിച്ചുനോക്കിക്കൊണ്ടിരുന്നു. ദ്രാവിഡാകട്ടെ വല്ലപ്പോഴും മാത്രമാണ് സംസാരിച്ചത്. മൂവരുടെയും സംഭാഷണത്തിന്റെ വിഷയം എന്തായിരുന്നുവെന്ന് വ്യക്തമല്ല.

സ്പെഷ്യലിസ്റ് ഓപ്പണര്‍മാരായ ഗൗതം ഗംഭീറിനെയും വസീം ജാഫറിനെയും ഒഴിവാക്കിയാണ് ഗാംഗുലിയെ ഓപ്പണറായി ടീമിലെടുത്തത്. ടെസ്റില്‍ ഇതുവരെ ഒരിക്കല്‍ മാത്രമാണ് ഗാംഗുലി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്.

Story first published: Wednesday, December 7, 2011, 14:19 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+