Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗാംഗുലിയുടെ അപ്പീല്‍ ഐസിസി തള്ളി

ലണ്ടന്‍: ആറ് മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയതിനെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി നല്‍കിയ അപ്പീല്‍ ഐസിസി തള്ളി.

ഐസിസി അപ്പീല്‍ കമ്മിഷണര്‍ മൈക്കേല്‍ ബെലോഫാണ് ഗാംഗുലിയുടെ അപ്പീല്‍ തള്ളിയത്. ഗാംഗുലിയുടെ ന്യായവാദങ്ങള്‍ പരിഗണിച്ചതിനു ശേഷം ബെലോഫ് ഐസിസി മാച്ച് റപറി ക്രിസ് ബ്രോഡിന്റെ വിലക്ക് തീരുമാനം ശരിവച്ചു.

പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ നാലാമത്തെ മത്സരത്തില്‍ നിശ്ചിത സമയത്ത് ഓവറുകള്‍ എറിഞ്ഞുതീര്‍ക്കാന്‍ വൈകിച്ചതിന് ആറ് മത്സരങ്ങളില്‍ നിന്നാണ് ഗാംഗുലിക്ക് വിലക്കേര്‍പ്പെടുത്തിയത്. പാകിസ്ഥാനെതിരായ അവസാനത്തെ രണ്ട് മത്സരങ്ങളില്‍ ഗാംഗുലി കളിച്ചിരുന്നില്ല. ഇനി നാല് കളികളില്‍ നിന്നു കൂടി ഗാംഗുലി വിട്ടുനില്‍ക്കണം.

Story first published: Wednesday, December 7, 2011, 14:19 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+