Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗംഭീറിന്റെ കല്യാണത്തിന് സച്ചിനും ഷാറൂഖും?

Gambir
ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ഗൗതംഗംഭീറിന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ ക്രിക്കറ്റ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറും ബോളിവുഡ് ബാദ്ഷ ഷാറൂഖ് ഖാനുമെത്താന്‍ സാധ്യത. ഡല്‍ഹിക്കാരിയായ നടാഷ ജെയിനിനെയാണ് ഗംഭീര്‍ വിവാഹം കഴിക്കുന്നത്.

ഗുഡ്ഗാവിലെ ഒരു ഫാം ഹൗസാണ് വിവാഹത്തിനു വേദിയാവുന്നത്. വെള്ളിയാഴ്ച നടക്കുന്ന വിവാഹചടങ്ങ് വളരെ ലളിതമാണെങ്കിലും പങ്കെടുക്കുന്ന അതിഥികള്‍ അതിന്റെ വാര്‍ത്താപ്രാധാന്യം ഉയര്‍ത്തുമെന്നാണ് കരുതുന്നത്.

സിനിമാ താരങ്ങളായ ജൂഹി ചൗള, അക്ഷയ്കുമാര്‍ എന്നിവര്‍ വിവാഹത്തിനെത്താനുള്ള സാധ്യത തള്ളികളയാനാവില്ല. ഗംഭീര്‍ കളിക്കുന്ന കൊല്‍ക്കത്ത ഐപിഎല്‍ ടീം ജൂഹി ചൗളയുടെയും ഷാറൂഖ് ഖാന്റെയും നിയന്ത്രണത്തിലുള്ളതായതുകൊണ്ട് ഈ രണ്ടു പേരുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നത്.

ഗൗട്ടിക്ക് എല്ലാ മംഗളാശംസകളും നേരുന്നു-ലുധിയാനയില്‍ വച്ച് മാധ്യമപ്രവര്‍ത്തകരെ കണ്ട ഷാറൂഖ് ഖാന്‍ പറഞ്ഞു. എന്നാല്‍ ഡല്‍ഹിയില്‍ കല്യാണത്തിനെത്തുമോ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ ഉത്തരം പറഞ്ഞില്ല.

Story first published: Wednesday, December 7, 2011, 14:45 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+