ദില്ലി: ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യ ഇരട്ട ശതകം കുറിച്ചതിന് പിന്നാലെ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിനെ ഒരു ടെസ്റ്റില്‍ നിന്നും ഐസിസി വിലക്കി.
ദില്ലി ടെസ്റ്റിന്റെ രണ്ടാം ദിവസമായ വ്യാഴാഴ്ച റണ്ണിനായി ഓടുന്നതിനിടെ ഗംഭീര്‍ ഓസീസ് പേസ് ബൗളര്‍ ഷെയ്‌ന്‍ വാട്‌സന്റെ ദേഹത്ത് കൈമുട്ട് കൊണ്ട് ഇടിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു.
ഇരുവരും പെരുമാറ്റം ചട്ടം ലംഘിച്ചെന്ന് അമ്പയര്‍മാര്‍ റിപ്പോര്‍ട്ട് നല്‌കിയിരുന്നു. വാട്‌സണെതിരെ ലെവല്‍ ഒന്ന് പ്രകാരവും ഗംഭീറിനെതരെ ലെവല്‍ രണ്ട് പ്രകാരവുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്.ഷെയ്‌ന്‍ വാട്‌സണ് മാച്ച് ഫീയുടെ പത്ത് ശതമാനം പിഴ ചുമത്തിയിട്ടുണ്ട്.
മാച്ച് റഫറി ക്രിസ് ബ്രോഡ്‌ഗംഭീറിന്റെയും വാട്‌സന്റെയും മൊഴി കേട്ടതിന് ശേഷമായിരുന്നു ശിക്ഷ വിധിച്ചത്. ഇതോടെ ഓസീസിനെതിരെ നാഗ്‌പൂരില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ ഗംഭീറിന് കളിയ്‌ക്കാന്‍ കഴിയില്ല.