വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഫേവറിറ്റുകളില്‍ ഒരാള്‍, അനായാസ അഭിനയം, ഇര്‍ഫാനെക്കുറിച്ച് സച്ചിന്‍... കായികലോകത്തിന്റെ അശ്രുപൂജ

54ാം വയസ്സിലാണ് ഇര്‍ഫാന്‍ മരണത്തിനു കീഴടങ്ങിയത്

irrfan

മുംബൈ: ബോളിവുഡില്‍ തുടങ്ങി ഹോളിവുഡിലും ഇന്ത്യയുടെ അഭിമാനമായി മാറിയ അതുല്യ നടന്‍ ഇര്‍ഫാന്‍ ഖാന്റെ വിയോഗത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കായിക ലോകം. അര്‍ബുദ ബാധിതനായി ചികില്‍സയിലായിരുന്ന ഇര്‍ഫാന്‍ 53ാം വയസ്സിലാണ് ലോകത്തോടു വിട പറഞ്ഞത്. സ്വാഭാവിക അഭിനയത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച നടന്റെ അകാല വിയോഗം ഞെട്ടലോടെയാണ് ഏവരുമറിഞ്ഞത്.

ടീം ഇന്ത്യക്കൊപ്പം ധോണിയുടെ അവസാന മല്‍സരം... ഒപ്പം കളിക്കണം, ആഗ്രഹം വെളിപ്പെടുത്തി പേസര്‍ടീം ഇന്ത്യക്കൊപ്പം ധോണിയുടെ അവസാന മല്‍സരം... ഒപ്പം കളിക്കണം, ആഗ്രഹം വെളിപ്പെടുത്തി പേസര്‍

പൂച്ചയും എലിയും കളിച്ച് സച്ചിന്‍... അതും വോണിനെതിരേ, പയറ്റിയ എല്ലാ അടവും പാളി-ലീപൂച്ചയും എലിയും കളിച്ച് സച്ചിന്‍... അതും വോണിനെതിരേ, പയറ്റിയ എല്ലാ അടവും പാളി-ലീ

പാന്‍ സിങ് തോമര്‍, മഖ്ബൂല്‍, ഹൈദര്‍, അംഗ്രേസി മീഡിയം, ലഞ്ച്‌ബോക്‌സ് തുടങ്ങിയ ബോളിവുഡ് സിനിമകളിലും ലൈഫ് ഓഫ് പൈ, ഗോഡ്‌സില്ല, ദി അമേസിങ് സ്‌പൈഡര്‍ മാന്‍ 2 എന്നീ ഹോളിവുഡ് സിനിമകിളിലും ഗംഭീര പ്രകടനം നടത്താന്‍ ഇര്‍ഫാന് സാധിച്ചിരുന്നു. ഇതിഹാസ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറുള്‍പ്പെടെ കായിക ലോകത്തെ പലരും ഇര്‍ഫാന്റെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തി.

ഫേവറിറ്റുകളില്‍ ഒരാള്‍

ഇര്‍ഫാന്‍ ഖാന്റെ വിയോഗ വാര്‍ത്തയറിഞ്ഞപ്പോള്‍ ഏറെ ദുഖം തോന്നി. തന്റെ ഫേവറിറ്റുകളില്‍ ഒരാളായിരുന്നു അദ്ദേഹം. ഇര്‍ഫാന്റെ ഏറെക്കുറെ എല്ലാ സിനിമകളും കണ്ടിട്ടുമുണ്ട്. അവസാനമായി കണ്ടത് അംഗ്രേസി മീഡിയമാണ്. വളരെ അനായാസമായി അഭിനയിച്ചിരുന്ന ഇര്‍ഫാന്‍ അസാധാരണ നടനായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. അദ്ദേഹത്തിനു പ്രിയപ്പെട്ട എല്ലാവരെയും അനുശോചനമറിയിക്കുന്നതായി സച്ചിന്‍ ട്വീറ്റ് ചെയ്തു.

ഹൃദയത്തില്‍ സ്പര്‍ശിച്ച നടന്‍

ഇര്‍ഫാന്‍ ഖാന്റെ വിയോഗ വാര്‍ത്ത വലിയ ദുഖമുണ്ടാക്കി. എന്തൊരു അസാധാരണ പ്രതിഭയായിരുന്നു. വ്യത്യസ്ത കൊണ്ട് എല്ലാവരുടെയും ഹൃദയത്തില്‍ സ്പര്‍ശിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. അദ്ദേഹത്തിന്റെ ആത്മാവിന് ദൈവം ശാന്തി നല്‍കട്ടെയെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ട്വിറ്ററില്‍ കുറിച്ചത്.

തീര്‍ച്ചയായും മിസ്സ് ചെയ്യും

ഇര്‍ഫാന്‍ ഖാന്റെ മരണമറിഞ്ഞപ്പോള്‍ കടുത്ത ദുഖമാണ് തോന്നിയത്. വളരെയധികം കഴിവുറ്റ, അസാധാരണ നടനായിരുന്നു അദ്ദേഹം. തീര്‍ച്ചയായും നമുക്ക് അദ്ദേഹത്തെ മിസ്സ് ചെയ്യും. കുടുംബത്തിന് തന്റെ അനുശോചനങ്ങളറിയിക്കുന്നുവെന്ന് ഇന്ത്യയുടെ മുന്‍ സറ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന ട്വീറ്റ് ചെയ്തു.

ഏറെ ആസ്വദിച്ചിട്ടുണ്ട്

റെസ്റ്റ് ഇന്‍ പീസ് ഇര്‍ഫാന്‍ ജി. നിങ്ങളുടെ അവിസ്മരണീയ പ്രകടനം എല്ലായ്‌പ്പോഴും ആസ്വദിച്ചിട്ടുണ്ട്. നടനും കലാകാരനുമെന്ന നിലയില്‍ നിങ്ങളുടെ പ്രകടനം അദ്ഭുതപ്പെടുത്തുന്നതായിരുന്നു. കുടുംബത്തിന് ആത്മാര്‍ഥമായി അനുശോചനമറിയിക്കുകയും പ്രാര്‍ഥനയ്‌ക്കൊപ്പം പങ്കു ചേരുകയും ചെയ്യന്നതായി ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ട്വിറ്ററില്‍ കുറിച്ചു.

ഏതു റോളും ചെയ്യും

ഭാഷയുടെയും റോളിന്റെയും ചട്ടക്കൂടുകള്‍ തകര്‍ത്ത് അഭിനയിച്ച് വിസ്മയിപ്പിക്കാന്‍ ശേഷിയുള്ളവരുണ്ട്. അത്തരമൊരു അപൂര്‍വ്വ ജന്‍മമായിരുന്നു ഇര്‍ഫാന്‍ ഖാന്‍. വളരെ പെട്ടെന്ന് അദ്ദേഹം പോയി. റിപ് എന്നാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറും ഇപ്പോള്‍ ദില്ലിയിലെ ബിജെപിയുടെ എംപിയുമായ ഗൗതം ഗംഭീറിന്റെ ട്വീറ്റ്.

കൈഫ്, സെവാഗ്

ഇര്‍ഫാന്‍ ഖാന്റെ വിയോഗം കടുത്ത ദുഖമാണുണ്ടാക്കിയത്. അദ്ദേഹത്തിന്റെ കുടുംബത്തിന് ഹൃദയത്തിന്റെ ഭാഷയില്‍ അനുശോചമറിയിക്കുന്നു. തന്റെ ഫേവറിറ്റ് നടന്‍മാരില്‍ ഒരാളാണ് അദ്ദേഹം. വളരെ പെട്ടെന്നു പോയി, ഇര്‍ഫാന്റെ പ്രകടനം അനശ്വരമായി നില്‍ക്കുമെന്നു മുന്‍ താരം മുഹമ്മദ് കൈഫ് ട്വീറ്റ് ചെയ്തു.
മികച്ച നടനും അസാധാരണ പ്രതിഭയും. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഹൃദയസ്പര്‍ശകമായ അനുശോചനം അറിയിക്കുന്നുവെന്ന് മുന്‍ താരം വീരേന്ദര്‍ സെവാഗ് ട്വിറ്ററില്‍ കുറിച്ചു.

Story first published: Wednesday, April 29, 2020, 14:47 [IST]
Other articles published on Apr 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X