വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടോണി ഗ്രെഗ് അന്തരിച്ചു

By Ajith Babu
Tony Greig
സിഡ്‌നി: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനും പ്രശസ്ത കമന്റേറ്ററുമായ ടോണി ഗ്രെയ്ഗ് (66) അന്തരിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1.45 ഓടെ സിഡ്‌നിയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് പെടുന്നനെയുള്ള മരണത്തിനിടയാക്കിയത്. ഉടന്‍ തന്നെ സെന്റ് വിന്‍സെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കപ്പെട്ടു.

ശ്വാസകോശാര്‍ബുദം കണ്ടെത്തിയതിനെ തുടര്‍ന്ന് കുറെ നാളുകളായി സിഡ്‌നിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്രീലങ്കയില്‍ നടന്ന ട്വന്റി 20 ലോകകപ്പില്‍ കമന്റേറ്ററായിരുന്ന ടോണി ലണ്ടനില്‍ മടങ്ങിയെത്തിയശേഷം ശ്വാസകോശത്തില്‍ ഫ്‌ളൂയിഡ് നിറഞ്ഞതിനെത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണു കാന്‍സര്‍ കണ്ടെത്തിയത്.

ടോണി തന്നെയാണ് ടെലിഗ്രാഫ് പത്രത്തോടു രോഗവിവരം വെളിപ്പെടുത്തിയത്. ആദ്യം ബ്രോങ്കൈറ്റിസിന്റെ രൂപത്തിലാണു രോഗമെത്തിയത്.

അമ്പത്തെട്ടുകാരനായ ടോണി 1972-77 കാലത്ത് ഇംഗ്ലണ്ടിനു വേണ്ടി 58 ടെസ്റ്റും 22 ഏകദിനവും കളിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ ചാനല്‍ നയനുവേണ്ടി ദീര്‍ഘകാലമായി കമന്റേറ്ററായി പ്രവര്‍ത്തിക്കുകയായിരുന്നു. ടെസ്റ്റില്‍ എട്ടു സെഞ്ചുറികളുള്‍പ്പെടെ 3599 റണ്‍സ് നേടിയിട്ടുള്ള ടോണി ഗ്രെയ്ഗിന് പക്ഷേ ഏകദിനത്തില്‍ ശോഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. 22 മല്‍സരങ്ങളില്‍ നിന്ന് വെറും 269 റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം.

ദക്ഷിണാഫ്രിക്കയിലെ ക്വീന്‍സ് ടൗണില്‍ സ്‌ക്കോട്ടിഷ് പൗരന്റെ മകനായി 1946 ഒക്‌ടോബര്‍ ആറിനാണ് ടോണി ജനിച്ചത്. ടെസ്റ്റില്‍ 141 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള ടോണിയുടെ മികച്ച പ്രകടനം 1974 ല്‍ പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ വച്ച് വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു. അന്ന് 86 റണ്‍സ് വഴങ്ങി എട്ടു കരീബിയന്‍ വിക്കറ്റാണ് ഇദേഹം വീഴ്ത്തിയത്.

Story first published: Saturday, December 29, 2012, 12:56 [IST]
Other articles published on Dec 29, 2012
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X