Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാഗ്പൂര്‍ ടെസ്റില്‍ ഇംഗ്ലണ്ടിനെ ഫ്ലിന്റോഫ് നയിച്ചേക്കും

ലണ്ടന്‍: നാഗ്പൂര്‍ ടെസ്റില്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോഗനും വൈസ് ക്യാപ്റ്റന്‍ മാര്‍കസ് ട്രെസ്കോത്തിക്കും കളിച്ചില്ലെങ്കില്‍ ഇംഗ്ലണ്ട് ടീമിനെ നയിക്കുന്നത് ആഷസ് ഹീറോയും ഓള്‍റൗണ്ടറുമായ ആന്‍ഡ്രൂ ഫ്ലിന്റോഫായിരിക്കും.

വോഗന്‍ പരിക്കിന്റെ പിടിയിലാണ്. വ്യക്തിപരമായ കാരണങ്ങളാല്‍ ട്രെസ്കോത്തിക് നാട്ടിലേക്ക് തിരിച്ചുപോയിരിക്കുകയാണ്. ഇരുവര്‍ക്കും ഇന്ത്യക്കെതിരായ ആദ്യടെസ്റില്‍ കളിക്കാനാവുന്നില്ലെങ്കില്‍ നായകന്റെ ചുമതല ഫ്ലിന്റോഫിനാകുമെന്ന് സണ്‍ഡേ ഒബ്സര്‍വര്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

മികച്ച കളിക്കാരുടെ അഭാവം പിന്നെയും ഇംഗ്ലണ്ട് ടീമിനെ അലട്ടും. മൂന്നാമത്തെ ടെസ്റാവുമ്പോഴേക്കും ഫ്ലിന്റോഫ് ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോവും. ഭാര്യയുടെ പ്രസവത്തിനായാണ് ഫ്ലിന്റോഫ് നാട്ടിലേക്ക് തിരിച്ചുപോകുന്നത്.

കാല്‍മുട്ടിനുള്ള വോഗന്റെ പരിക്ക് തുടരുകയാണെങ്കില്‍ ടെസ്റ് കരിയര്‍ തുടരുന്നതിനായി അദ്ദേഹത്തെ ഏകദിന ക്രിക്കറ്റില്‍ നിന്നും ലോകകപ്പില്‍ നിന്നും മാറ്റിനിര്‍ത്താന്‍ സാധ്യതയുണ്ടെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

Story first published: Wednesday, December 7, 2011, 14:17 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+