കേരളത്തിന് കൊമ്പന്മാരുടെ വിഷുക്കൈനീട്ടം
മുംബൈ: ഒടുക്കം അവര്‍ മാനം കാത്തു, തുടര്‍ച്ചയായ പരാജയങ്ങള്‍ക്കൊടുവില്‍ വിജയം നേടിയതിന്റെ ലഹരിയിലാണ് കൊച്ചിയുടെ കൊമ്പന്മാരിപ്പോള്‍.മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തില്‍ ശക്തരായ മുംബൈ ഇന്ത്യന്‍സിനെ എട്ടുവിക്കറ്റിന് തോല്‍പ്പിച്ചാണ് കൊച്ചി ഒടുക്കം അഭിമാനം തിരിച്ചുപിടിച്ചത്.ക്യാപ്റ്റന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ആദ്യ ഐപിഎല്‍ സെഞ്ചുറിയുടെ മികവുണ്ടായിട്ടും കൊച്ചിയുടെ മുന്നേറ്റം തടയാന്‍ ഇന്ത്യന്‍സിന് കഴിഞ്ഞില്ല.

ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത കൊച്ചിയ്‌ക്കെതിരെ സച്ചിന്റെ തകര്‍പ്പന്‍ ബാറ്റിങിന്റെ പിന്‍ബലത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ 182 റണ്‍സാണ് നേടിയത്. അമ്പാട്ടി റായിഡുവിന്റെ പിന്‍ബലത്തിവാണ് മുംബൈ ഈ സ്‌കോറിലെത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊച്ചിക്ക് വേണ്ടി ബ്രണ്ടന്‍ മക്കെല്ലവും ജയവര്‍ധനെയും വിജയത്തിനുള്ള കളമൊരുക്കി. പിന്നീട് കളത്തിലിറങ്ങിയ രവീന്ദ്ര ജഡേജ തകര്‍പ്പന്‍ സിക്‌സറുകളും ഫോറുകളും നേടി വിജയത്തെ കൊച്ചിയുടെ ക്രീസില്‍ത്തന്നെ തളച്ചു. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ കേരളത്തിന്റെ കൊമ്പന്‍മാര്‍ ആറ് പന്ത് ബാക്കിനില്‍ക്കെ വിജയം കാണുകയായിരുന്നു.കൊച്ചിയ്ക്കുവേണ്ടി മലയാളി താരം റൈഫി വിന്‍സന്‍ ഗോമസ് ഒരു വിക്കറ്റ് നേടി. റായിഡുവിനെ വിനയ്കുമാര്‍ റണ്‍ ഔട്ട് ആക്കി. തുടര്‍ച്ചയായി രണ്ട് പരാജയങ്ങള്‍ ഏറ്റുവാങ്ങിയ കൊച്ചിക്ക് വിജയം അനിവാര്യമായിരുന്നു. ഒടുക്കം അശ്രാന്ത പരിശ്രമത്തിലൂടെ അവര്‍ അത് നേടുകയും ചെയ്തു. ശ്രീശാന്ത് കളിക്കാനിറങ്ങിയില്ല എന്നതായിരുന്നു കൊച്ചി ടീമിലെ പ്രധാന മാറ്റം.
60 പന്തില്‍ നിന്ന് 81 റണ്‍സാണ് മക്കെല്ലം നേടിയത്. 36 പന്തില്‍ നിന്ന് ജയവര്‍ധനെ 56 റണ്‍സും 11 പന്തില്‍ നിന്ന് ജഡേജ 25 റണ്‍സും നേടി. ജഡേജയ്ക്ക് പിന്തുണയുമായി ഹോഡ്ജ് 7 പന്തില്‍ നിന്ന് 11 റണ്‍സുമായി പുറത്താകാതെ നിന്നു. മലിംഗയ്ക്കാണ് രണ്ട് വിക്കറ്റ്. മുംബെയ്ക്ക് ശക്തമായ വിജയ അടിത്തറയിട്ട പ്രകടനമായിരുന്നു സച്ചിന്റേത്. ബൗളര്‍മാരെ കിടിലം കൊള്ളിച്ച സച്ചിന്‍ വെറും 66 പന്തില്‍ നിന്നാണ് ഐപിഎലിലെ തന്റെ ആദ്യ സെ്ഞ്ചുറി നേടിയത്. 33 പന്തില്‍ നിന്ന് റായിഡു 53 റണ്‍സ് നേടി. മുംബൈയ്ക്ക് വേണ്ടി ആന്‍ഡ്രൂ സൈമണ്ട്‌സും ഇറങ്ങിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications