Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്ക് അഞ്ചുവിക്കറ്റ് ജയം

Laxman
ദില്ലി: വെസ്റ്റ്ഇന്‍ഡീസിനെതിരേയുള്ള ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് അഞ്ചു വിക്കറ്റ് ജയം. നാലാം ദിവസം സച്ചിന്‍ ടെണ്ടുല്‍ക്കറും വിവിഎസ് ലക്ഷ്മണും നേടിയ അര്‍ധസെഞ്ച്വറികളാണ് ഇന്ത്യയെ വിജയ തീരത്തടുപ്പിച്ചത്. ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച് ഒമ്പത് വിക്കറ്റുകള്‍ പിഴുതെടുത്ത അശ്വിനാണ് മല്‍സരത്തിലെ മികച്ച താരം.

രണ്ടിന് 152 എന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് പത്തു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും രാഹുല്‍ ദ്രാവിഡിനെ നഷ്ടമായി. അതേ സമയം കരിയറിനെ നൂറാം സെഞ്ച്വറി തേടി ബാറ്റ് വീശാന്‍ തുടങ്ങിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മറുഭാഗത്ത് ശക്തമായി നിലയുറപ്പിച്ചു.

മൊത്തം സ്‌കോര്‍ 233 ലെത്തി നില്‍ക്കെ ടെണ്ടുല്‍ക്കറെ ബിഷൂ എല്‍ബിഡബ്ല്യുയില്‍ കുടങ്ങി. 148 ബോളുകള്‍ നേരിട്ട സച്ചിന്‍ 10 ഫോറുകളുടെ അകമ്പടിയോടെ 76 റണ്‍സ് നേടി. വിവിഎസ് ലക്ഷ്മണ്‍, യുവരാജ് സിങ് കൂട്ടുകെട്ടിന് അധികം ആയുസ്സുണ്ടായിരുന്നില്ല. 18 റണ്‍സെടുത്ത യുവരാജിനെ സമി ക്ലീന്‍ ബൗള്‍ഡാക്കി. 58 റണ്‍സ് നേടിയ ലക്ഷ്മണ്‍ ടീമിനെ വിജയത്തിലെത്തിച്ചതിനുശേഷമാണ് പവലിയനിലേക്ക് മടങ്ങിയത്.

ടോസ് നേടിയ വെസ്റ്റ്ഇന്‍ഡീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒന്നാമിന്നിങ്‌സില്‍ 304ഉം രണ്ടാമിന്നിങ്‌സില്‍ 180 റണ്‍സ് നേടി. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് 209ലും രണ്ടാമിന്നിങ്‌സ് 279ലും(അഞ്ചുവിക്കറ്റ്) അവസാനിച്ചു.

Story first published: Wednesday, December 7, 2011, 14:46 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+