മുംബൈ: ശനിയാഴ്ച മുംബൈയില്‍ ലോകകപ്പ് നേടിയാല്‍ ഇന്ത്യന്‍ ടീമിനെ കാത്തിരിയ്ക്കുന്നത് പുതുപുത്തന്‍ കാറുകള്‍. ലോകകപ്പ് നേടിയാല്‍ എല്ലാ കളിക്കാര്‍ക്കും കാര്‍ നല്‍കുമെന്നു ഹ്യൂണ്ടായി മോട്ടോഴ്‌സ് ഇന്ത്യയാണ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്.

ലോകകപ്പ് ക്രിക്കറ്റിന്റെ ഓഫീഷ്യല്‍ കാര്‍ പാര്‍ട്‌ണേഴ്‌സാണ് ഹ്യൂണ്ടായി. പുതിയ വേര്‍ണ ഇന്ത്യന്‍ കാര്‍ വിപണിയിലെത്തും മുമ്പെ ക്രിക്കറ്റ് താരങ്ങള്‍ക്ക് സമ്മാനിച്ചാല്‍ നേട്ടമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി.