ഗംഭീറിനു പകരം വെയ്ക്കാന്‍ കഴിയുന്ന മറ്റൊരു താരം ഇപ്പോള്‍ ഇന്ത്യന്‍ ടീമിലുണ്ടെന്ന് കരുതുന്നില്ല. തീര്‍ച്ചയായും ഈ തീരുമാനത്തില്‍ ഇന്ത്യ ഖേദിക്കേണ്ടി വരും.
ഗംഭീര്‍ ഉണ്ടാകുമെന്നു തന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. ഏറെ പരിചയ സമ്പത്തുള്ള ഈ താരത്തിന്റെ അഭാവം ചില ബൗളര്‍മാരെയെങ്കിലും സന്തോഷിപ്പിക്കും. കളിക്കാരന് എന്തു പറയുന്നുവെന്ന് പരിഗണിച്ചായിരിക്കരുത് ടീമിലെടുക്കേണ്ടത്. അയാളുടെ കളി മാത്രമാണ് സെലക്ഷന് കമ്മിറ്റി പരിഗണിക്കേണ്ടത്.
വാക് സാമര്‍ത്ഥ്യം കൊണ്ട് ആരും മത്സരം ജയിച്ച ചരിത്രമില്ല. കളിക്കളത്തില്‍ നല്ലതുപോലെ തിളങ്ങാനാവണം. എല്ലാവരും നല്ലതുപോലെ തിളങ്ങുക. അതാണ് ഞങ്ങളുടെ ആഗ്രഹം.