For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ശ്രീക്കൊഴികെ എല്ലാവര്‍ക്കും നല്ല തുടക്കം: സേവാംഗ്

By Ajith Babu
Sehwag
മിര്‍പൂര്‍: ശ്രീശാന്തിനൊഴികെ എല്ലാവര്‍ക്കും നല്ല തുടക്കമായിരുന്നു ലോകകപ്പിലെ ബംഗ്ലാദേശിനെതിരായ ഉദ്ഘാടന മത്സരത്തിലൂടെ ലഭിച്ചതെന്ന് കളിയിലെ കേമനായ വീരേന്ദര്‍ സേവാഗ്. 140 പന്തില്‍ നിന്ന് 175 റണ്‍സ് നേടിയ സേവാംഗിന്റെ പ്രകടനമാണ് ഇന്ത്യന്‍ വിജയത്തിന്റെ നെടുംതൂണായി വര്‍ത്തിച്ചത്.

അതേ സമയം ശ്രീശാന്തിന്റെ പ്രകടനത്തെക്കുറിച്ച് കൂടുതല്‍ എന്തെങ്കിലും പറയാന്‍ സേവാഗ് തയാറായില്ല. മറ്റു ബൗളര്‍മാരെല്ലാം നല്ല പ്രകടനം കാഴ്ചവെച്ചപ്പോള്‍ ശ്രീശാന്തിനെ തിരഞ്ഞുപിടിച്ചാണ് ബംഗ്ലാ ബാറ്റ്‌സ്മാന്‍മാര്‍ ആക്രമിച്ചത്. അഞ്ചോവറില്‍ 53 റണ്‍സാണ് ശ്രീശാന്ത് വിട്ടുകൊടുത്തത്.

സച്ചിന്‍ റണ്ണൗട്ടായത് തന്റെ പിഴവായിരുന്നുവെന്നും സേവാഗ് സമ്മതിച്ചു. സച്ചിന്‍ റണ്ണിനായി എന്നെ വിളിച്ചെങ്കിലും ഞാനത് ശ്രദ്ധിക്കാതെ ഫീല്‍ഡറെ ശ്രദ്ധിച്ചു. പിന്നീട് ഡ്രസ്സിംഗ് റൂമില്‍വെച്ച് ഇക്കാര്യം ഞാന്‍ സച്ചിനോട് പറഞ്ഞു. ടീമിനായി ആരു കൂടുതല്‍ റണ്‍സ് സംഭാവന ചെയ്യുന്നു എന്നല്ല ടീമിന്റെ വിജയമാണ് പ്രധാനമെന്നായിരുന്നു സച്ചിന്റെ മറുപടിയെന്നും സേവാഗ് വെളിപ്പെടുത്തി.

Story first published: Wednesday, December 7, 2011, 14:40 [IST]
Other articles published on Dec 7, 2011
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+