ഇന്ത്യ 212 റണ്‍സിന് തോറ്റു; പരമ്പര സമനിലയില്‍
മുംബൈ: ടോസ് നേടി ആദ്യദിവസം ബാറ്റിംഗിനിറങ്ങാതിരുന്ന ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിന്റെ തീരുമാനത്തിന് ഇന്ത്യ അഞ്ചാം ദിവസം കനത്ത വില നല്‍കി. കളിച്ച ടെസ്റുകളില്‍ ഭൂരിപക്ഷവും ജയിച്ചിട്ടുള്ള വാംഖ്ഡെ സ്റേഡിയത്തില്‍ 212 ഇന്ത്യ റണ്‍സിന് ഇംഗ്ലണ്ടിനോട് തോറ്റു. രണ്ടാം ടെസ്റില്‍ വിജയിച്ച ഇന്ത്യ പരമ്പര വിജയവും ഇതോടെ കൈവിട്ടു.
അവസാന ദിവസങ്ങളില്‍ ബാറ്റ് ചെയ്യുക വാംഖ്ഡെ സ്റേഡിയത്തില്‍ ദുസ്സഹമാണെന്ന് അറിയാമായിരുന്നിട്ടും ആദ്യം ബാറ്റ് ചെയ്യാനുള്ള അവസരം വേണ്ടെന്നുവച്ച ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനു തന്നെയാണ് ഈ പരാജയത്തിന്റെ ഉത്തരവാദിത്തം. ജയിക്കാന്‍ 313 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് ബുധനാഴ്ച 100 റണ്‍സിന് അവസാനിച്ചു. ഒമ്പതു വിക്കറ്റുകള്‍ കൈയിലുണ്ടായിരുന്ന ഇന്ത്യക്ക് വെറും 82 റണ്‍സ് മാത്രമാണ് ബുധനാഴ്ച നേടാനായത്.
34 റണ്‍സെടുത്ത സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. വസീ ജാഫര്‍-10, ഇര്‍ഫാന്‍ പഠാന്‍- 6, അനില്‍ കുംബ്ലെ-8, രാഹുല്‍ ദ്രാവിഡ്-9, യുവരാജ്സിംഗ്-14, സെവാഗ്-0, ധോണി-5, ഹര്‍ഭജന്‍സിംഗ്-6, ശ്രീശാന്ത്-0 (നോട്ടൗട്ട്), മുനഫ് പട്ടേല്‍ 1 എന്നിങ്ങനെയാണ് മറ്റ് ബാറ്റ്സ്മാന്‍മാരുടെ സ്കോര്‍.
നാല് വിക്കറ്റെടുത്ത ഉദാലാണ് ഇംഗ്ലണ്ടിനു വേണ്ടി ഒന്നാന്തരമായി പന്തെറിഞ്ഞത്. ഫ്ലിന്റോഫ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ആന്റേഴ്സണ്‍ രണ്ടും ഹൊഗാര്‍ഡ് ഒന്നും വിക്കറ്റെടുത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications