ചെന്നൈ: ഇംഗ്ലണ്ടിന്റെ പ്രമുഖ ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സണ് ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കാന്‍ കഴിഞ്ഞേക്കില്ലെന്ന് സൂചന. ഹെര്‍ണിയ ശസ്ത്രക്രിയക്ക് വിധേയനാകേണ്ടതിനാല്‍ പീറ്റേഴ്‌സണ്‍ ഉടന്‍ നാട്ടിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ലോകകപ്പിനുള്ള 15 അംഗ ടീമില്‍ അംഗമായിരുന്ന മോര്‍ഗന്‍ കൈവിരലിന് പരിക്കേറ്റതിനെ തുടര്‍ന്ന് അവസാന നിമിഷം ഒഴിവാക്കപ്പെടുകയായിരുന്നു. ഡെക്കാന്‍ ചാര്‍ജേഴ്‌സാണ് പീറ്റേഴ്‌സണെ ഐപിഎലിന്റെ ഈ സീസണില്‍ ലേലത്തിനെടുത്തിരിക്കുന്നത്.