Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇഷാന്തിനു പകരക്കാരനായി ദിണ്ഡ

Ashok Dinde
മുംബൈ: പേസ്ബൗളര്‍ ഇഷാന്ത് ശര്‍മയ്ക്ക് വൈറല്‍ പനി പിടിച്ചതിനെ തുടര്‍ന്ന് പകരക്കാരനായി അശോക് ദിണ്ഡയെ ടീമിലെടുക്കാന്‍ ബിസിസിഐ തീരുമാനിച്ചു.

വ്യാഴാഴ്ച ആരംഭിക്കുന്ന ആദ്യ ടെസ്റ്റിനു മുമ്പ് ഇഷാന്തിന്റെ അസുഖം ഭേദമാകുമെന്നാണ് കരുതുന്നത്. എങ്കിലും റിസ്‌കെടുക്കാന്‍ തയ്യാറല്ല. അതുകൊണ്ടാണ് അശോകിനോട് അഹമ്മദാബാദിലെത്താന്‍ ആവശ്യപ്പെട്ടത്-സെക്രട്ടറി സഞ്ജയ് ജഗ്ദലെ അറിയിച്ചു.

29കാരനായ അശോക് ഭിംചന്ദ്ര ദിന്‍ഡെ കൊല്‍ക്കത്തയില്‍ നിന്നുള്ള മെദിനിപൂര്‍ സ്വദേശിയാണ്. 10 ഏകദിനങ്ങളും അഞ്ച് ട്വന്റി മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരേ കളത്തിലിറങ്ങാന്‍ സാധിച്ചാല്‍ അതായിരിക്കും ടെസ്റ്റിലെ അരങ്ങേറ്റം. ഏകദിനത്തില്‍ ഒമ്പതും ട്വന്റിയില്‍ 10ഉം വിക്കറ്റ് നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും പുനെ വാരിയേഴ്‌സിനും വേണ്ടി കളിച്ചിട്ടുണ്ട്.

2009ല്‍ ശ്രീലങ്കയ്‌ക്കെതിരേയുള്ള ട്വന്റി മത്സരത്തിലായിരുന്നു ആദ്യമായി രാജ്യത്തിനുവേണ്ടി കളിച്ചത്. ലങ്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ സനത് ജയസൂര്യയുടെ വിക്കറ്റ് തെറിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം.

Story first published: Wednesday, November 14, 2012, 11:04 [IST]
Other articles published on Nov 14, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+