നാഗ്പൂര്‍: നാഗ്പൂരിലെ വിസിഎ സ്റേഡിയത്തില്‍ മാര്‍ച്ച് ഒന്ന് ബുധനാഴ്ച നടക്കുന്ന ഇന്ത്യാ-ഇംഗ്ലണ്ട് ആദ്യടൈസ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു.
മലയാളിയായ പേസ് ബൗളര്‍ ശ്രീശാന്തിനെ അന്തിമ പതിനൊന്നംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശ്രീശാന്ത് ഇതാദ്യമായാണ് ടെസ്റില്‍ കളിക്കുന്നത്.
മുഹമ്മദ് കൈഫ്, വസീം ജാഫര്‍ എന്നിവരും ടീമിലുണ്ട്. 12-ാമത് അംഗമായി സുരേഷ് റെയ്നയെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വീരേന്ദ്ര സേവാഗ്, വസീം ജാഫര്‍, രാഹുല്‍ ദ്രാവിഡ്, സച്ചിന്‍, വി.വി.എസ് ലക്ഷ്മണ്‍, മുഹമ്മദ് കൈഫ്, മഹേന്ദ്ര സിംഗ് ധോണി, ഇര്‍ഫാന്‍ പഠാന്‍, ഹര്‍ഭജന്‍ സിംഗ്, അനില്‍ കുംബ്ലെ എന്നിവരാണ് മറ്റ് ടീമംഗങ്ങള്‍.
ആന്‍ഡ്രൂ ഫ്ലിന്റോഫാണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്.