
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ 330 റണ്‍സും രണ്ടാം മിന്നിങ്‌സില്‍ ജോനാഥന്‍ ട്രോട്ടിന്റെയും ഇയാന്‍ ബെല്ലിന്റെയും സെഞ്ച്വറികളുടെ മികവില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സും അടിച്ചെടുത്തു.
ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് ഒമ്പത് വിക്കറ്റിന് 326 എന്ന സ്‌കോറില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയും 99 റണ്‍സ് നേടിയ മഹേന്ദ്ര സിങ് ധോണിയുമാണ് ഇന്നിങ്‌സിന് മാന്യത പകര്‍ന്നത്. പരമ്പരയിലുടനീളം ഇന്ത്യയുടെ പ്രകടനം തീര്‍ത്തും നിരാശാജനകമായിരുന്നു.
അഹമ്മദാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഒമ്പത് വിക്കറ്റിനു ജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് പത്തുവിക്കറ്റിനും മൂന്നാം ടെസ്റ്റില്‍ ഏഴ് വിക്കറ്റിനും ഇന്ത്യയെ തകര്‍ത്തു.