നാഗ്പൂര്‍: ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റിലെ ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 393 റണ്‍സിന് പുറത്തായി. മലയാളി പേസ് ബൗളര്‍ ശ്രീശാന്ത് നാല് വിക്കറ്റ് വീഴ്ത്തി ഗംഭീരപ്രകടനം കാഴ്ചവച്ചു.
ബുധനാഴ്ച രണ്ട് ഇംഗ്ലീഷ് മുന്‍നിര ബാറ്റ്സ്മാന്‍മാരുടെ വിക്കറ്റുകള്‍ പിഴുത ശ്രീശാന്ത് വ്യാഴാഴ്ച രണ്ട് വിക്കറ്റുകള്‍ കൂടി വീഴ്ത്തി. ഹൊഗാഡിനെ പുറത്താക്കിയ ശ്രീശാന്ത് 66 റണ്‍സ് ചേര്‍ത്ത അവസാന വിക്കറ്റ് കൂട്ടുകെട്ട് അവസാനിപ്പിച്ചത്.
ഇന്ത്യന്‍ ബൗളര്‍മാരില്‍ ഇര്‍ഫാന്‍ പഠാന്‍ മൂന്നും ഹര്‍ഭജന്‍സിംഗ് രണ്ടും അനില്‍ കുബ്ലെ ഒന്നും വിക്കറ്റുകളെടുത്തു.