സെമിഫൈനല്‍: പല ഓഫീസുകളിലും അവധി
മുംബൈ: ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനിലിന് വേദിയൊരുങ്ങുന്ന മുംബൈ നഗരം സെമിഫൈനലിന്റെ മത്സരത്തിമര്‍പ്പില്‍. മുംബൈ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന പല കമ്പനികളും ക്രിക്കറ്റ് ആരാധകരായ തങ്ങളുടെ ജീവനക്കാരോട് വലിയ ഉദാരതയാണ് കാണിക്കുന്നത്.

പല കമ്പനികളും ബുധനാഴ്ച അവധി നല്‍കിയിരിക്കുകയാണ്. ചിലര്‍ ഉച്ചതിരിഞ്ഞ് അവധി പ്രഖ്യാപിച്ചപ്പോള്‍ മറ്റു ചില കമ്പനികള്‍ ബുധനാഴ്ച മുഴുവന്‍ ക്രിക്കറ്റിനായി മാറ്റിവച്ചു. പ്രമുഖ വ്യവസായി അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ബുധനാഴ്ച അവധിയാണ്. പല ഓഫീസുകളും ബുധനാഴ്ച ഉച്ചയോടെ നിശ്ചലമാകുമെന്നാണ് കരുതപ്പെടുന്നത്. ഇത് മുന്നില്‍ കണ്ട് ജോലികള്‍ ബുധനാഴ്ച ഉച്ചയ്ക്ക് മുമ്പ് തീര്‍ക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയ കമ്പനികളുമുണ്ട്. ചില കമ്പനികള്‍ ചൊവ്വാഴ്ചയോടെതന്നെ നല്‍കിയ ജോലികള്‍ പൂര്‍ത്തികരിക്കാനാണ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. അവധി പ്രഖ്യാപിക്കാത്ത ഓഫീസുകളില്‍ ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.
ചില കമ്പനികള്‍ ജീവനക്കാരെ ഓഫീസില്‍ത്തന്നെ പിടിച്ചുനിര്‍ത്താനായി വലിയ സ്‌ക്രീനുകളും മറ്റും സജ്ജീകരിച്ചിട്ടുണ്ട്. കോര്‍പ്പറേറ്റ് മേഖലയില്‍ മാത്രമല്ല ചലച്ചിത്രരംഗം പോലും ക്രിക്കറ്റ് ജ്വരത്തിലാണ്. പല ബോളിവുഡ് ചിത്രങ്ങളുടെയും ഷൂട്ടിങ് ഷെഡ്യൂളുകള്‍ മാറ്റിവച്ചിട്ടുണ്ട്. ബോളിവുഡിലെ പല പ്രമുഖ താരങ്ങളും മത്സരം കാണാന്‍ മൊഹാലിയില്‍ എത്തുന്നുണ്ട്. ഇക്കൂട്ടത്തില്‍, അമീര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, പ്രീതി സിന്റ, അക്ഷയ് കുമാര്‍ തുടങ്ങിയ താരങ്ങളെല്ലാമുണ്ട്.
നഗരത്തില്‍ മല്‍സരം തല്‍സമയം കാണിക്കുന്ന മിക്ക മള്‍ട്ടിപ്‌ളക്‌സുകളിലും തിയറ്ററുകളിലും ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നിരിക്കുകയാണ്. 150 900 രൂപയാണു നിരക്ക്. ചില ബാറുകള്‍ ക്രിക്കറ്റ് ജ്വരം മുതലാക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ആകര്‍ഷകമായ ഡിസ്‌കൌണ്ടുകളുമായിട്ടാണ് പലരും ബുധനാഴ്ച ലഹരിപ്രിയരെ വരവേല്‍ക്കുന്നത്. മൊഹാലിയില്‍ പാക്കിസ്ഥാന്റെ ഓരോ വിക്കറ്റുകളും വീഴുമ്പോള്‍ ഒരു ഡ്രിങ്കിന് 50 % വിക്കുറവ് എന്നിങ്ങനെ വളരെ ആകര്‍ഷകമാണ് ഓഫറുകള്‍.
ഇതിനിടയില്‍ ക്രിക്കറ്റ് വാതുവയ്പുകാരും രംഗത്തുണ്ട്. 10,000കോടിയുടെ ഇടപാടുകള്‍ വാതുവയ്പുകാര്‍ക്കിടയില്‍ നടക്കുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെയാണ് വാതുവയ്പുകാരുടെ ബുധനാഴ്ചത്തെ ഇഷ്ടതാരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications