Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീണ്ടും എഡിറ്റേഴ്സ് ഗില്‍ഡിന്റെ മുന്നറിയിപ്പ്

ദില്ലി : ഐപിഎല്‍ മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന നിയന്ത്രണങ്ങള്‍ സമ്പൂര്‍ണമായി എടുത്തു കളയണമെന്ന് എഡിറ്റേഴ്സ് ഗില്‍ഡിന്റെ അന്ത്യശാസനം.

നിലവില്‍ ടെസ്റ്റ്, ഏകദിന മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ബിസിസിഐ പാലിക്കുന്ന നിബന്ധനകള്‍ക്കപ്പുറം ഒരു വ്യവസ്ഥയും അംഗീകരിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറല്ലെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് വ്യക്തമാക്കി.

സമ്പൂര്‍ണ മാധ്യമ സ്വാതന്ത്ര്യത്തെ അപ്രസക്തമാക്കുന്ന ഒന്നും തങ്ങള്‍ അനുവദിക്കില്ല. വാര്‍ത്താ ലേഖകര്‍, എഡിറ്റര്‍‍, ഫോട്ടോഗ്രാഫര്‍, വാര്‍ത്താ ഏജന്‍സികള്‍ എന്നിവയുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ ബാധിക്കുന്ന നിബന്ധനകള്‍ ഏറെയും നീക്കം ചെയ്യാന്‍ ഐപിഎല്‍ സമ്മതിച്ചിട്ടുണ്ട്. അവശേഷിക്കുന്ന നിബന്ധനകളും നീക്കം ചെയ്തേ മതിയാകൂവെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് ആവശ്യപ്പെട്ടു.

പത്ര ഫോട്ടോഗ്രാഫര്‍മാരെടുക്കുന്ന എല്ലാ ചിത്രങ്ങളും ഐപിഎല്‍ സംഘാടകര്‍ക്ക് സൗജന്യമായി നല്‍കുക, ഐപിഎല്ലിന്റെ വാണിജ്യാവശ്യങ്ങള്‍ക്ക് ഈ ഫോട്ടോ നിരുപാധികം ഉപയോഗിക്കാന്‍ അവകാശം നല്‍കുക, ദിനപത്രങ്ങളുടെ വെബ് സൈറ്റുകളില്‍ ഫോട്ടോ പ്രസിദ്ധീകരിക്കാതിരിക്കുക, ന്യൂസ് ഏജന്‍സികള്‍ തങ്ങളുടെ വരിക്കാര്‍ക്ക് ഫോട്ടോ വില്‍ക്കരുത് എന്നിങ്ങനെ മാധ്യമലോകത്ത് കേട്ടുകേള്‍വി പോലുമില്ലാത്ത നിബന്ധനകളാണ് ആദ്യം ഐപിഎല്‍ മുന്നോട്ടു വെച്ചത്. ന്യൂസ് പേപ്പര്‍ സൊസൈറ്റി, എഡിറ്റേഴ്സ് ഗില്‍ഡ് എന്നിവയുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഇവയില്‍ പലതും പിന്‍വലിക്കാന്‍ ഐപിഎല്‍ നിര്‍ബന്ധിതമായി.

കളിയുടെ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ന്യൂസ് ചാനലുകളെ വിലക്കിയതില്‍ പ്രതിഷേധിച്ച് ടൂര്‍ണമെന്റ് ബഹിഷ്ക്കരിക്കാനുളള ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്റെ തീരുമാനത്തിന് എഡിറ്റേഴ്സ് ഗില്‍ഡ് സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.

എഡിറ്റേഴ്സ് ഗില്‍ഡിന്റെ ആവശ്യം വകവെച്ചില്ലെങ്കില്‍ ഐപിഎല്‍ ടൂര്‍ണമെന്റ് സമ്പൂര്‍ണ മാധ്യമ ബഹിഷ്കരണമാണ് നേരിടാന്‍ പോകുന്നത്.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Story first published: Wednesday, April 16, 2008, 16:59 [IST]
Other articles published on Apr 16, 2008
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+