For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദ്രാവിഡ് ടെസ്റില്‍ 9000 റണ്‍സ് തികച്ചു

By Staff

കിംഗ്സ്റണ്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് ടെസ്റ് ക്രിക്കറ്റില്‍ 9,000 റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാനായി. വെസ്റ് ഇന്‍ഡീസിനെതിരായ നാലാം ടെസ്റിന്റെ രണ്ടാം ഇന്നിംഗ്സിലാണ് ദ്രാവിഡ് ഒരു തൂവല്‍ കൂടി തന്റെ തൊപ്പിയില്‍ തുന്നി ചേര്‍ത്തത്.

പുറത്താവാതെ 62 റണ്‍സ് നേടിയ ദ്രാവിഡ് ടെസ്റില്‍ 9,043 റണ്‍സാണ് തികച്ചത്. ടെസ്റില്‍ 9,000 കടക്കുന്ന ആറാമത്തെ ബാറ്റ്സ്മാനാണ് ദ്രാവിഡ്.

104 ടെസ്റുകളില്‍ 59.10 ശരാശരിയോടെയാണ് ദ്രാവിഡ് 9,000 റണ്‍സിലെത്തിയത്. 23 ടെസ്റ് സെഞ്ച്വറികള്‍ ദ്രാവിഡ് നേടിയിട്ടുണ്ട്.

ബ്രയന്‍ ലാറ, അലന്‍ ബോര്‍ഡര്‍, സ്റീവ് വോ, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ , സുനില്‍ ഗവാസ്ക്കര്‍ എന്നിവരാണ് 9,000 റണ്‍സ് തികച്ച മറ്റ് ബാറ്റ്സ്മാന്‍മാര്‍. ഇവരെല്ലാം ടെസ്റില്‍ 10,000 റണ്‍സ് മറികടന്നവരാണ്.

Story first published: Wednesday, December 7, 2011, 14:17 [IST]
Other articles published on Dec 7, 2011
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+