കറാച്ചി: പാകിസ്ഥാനെതിരെ തിങ്കളാഴ്ച ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ ഇന്ത്യ പരീക്ഷണങ്ങള്‍ പരിമിതപ്പെടുത്തുമെന്ന് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് പറഞ്ഞു.
കളിതന്ത്രത്തെയും മറ്റ് സ്ഥിതികളെയും ആശ്രയിച്ചായിരിക്കും ബാറ്റിംഗ് നിരയില്‍ പരീക്ഷണങ്ങള്‍ നടത്തുന്നത്. ടെസ്റ് പരമ്പര നല്‍കുന്ന പാഠം പ്രധാന കളിക്കാരെ അവര്‍ക്ക് ചേര്‍ന്ന സ്ഥാനങ്ങളില്‍ കളിപ്പിക്കണമെന്നതാണ്.
പാകിസ്ഥാനിലാണ് കളിക്കുന്നതെന്ന വസ്തുത തന്നെ ടീമിന് ലക്ഷ്യബോധം നല്‍കുന്നുണ്ട്. ഏകദിന മത്സരങ്ങള്‍ ടെസ്റില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. ഏകദിന ടീമില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താതെയായിരിക്കും കളിക്കുന്നത്.
വീരേന്ദര്‍ സെവാഗും സച്ചിന്‍ ടെണ്ടുല്‍ക്കറുമായിരിക്കും മിക്കവാറും ഏകദിനത്തില്‍ ഓപ്പണര്‍മാരാവുകയെന്ന് ദ്രാവിഡ് സൂചിപ്പിച്ചു. ഓപ്പണറായി ഗൗതം ഗംഭീര്‍ കൂടി ടീമിലുണ്ട്.
മികച്ച ഫോമിലുള്ള പാകിസ്ഥാനെ തോല്പിക്കുകയെന്നത് വെല്ലുവിളിയാണ്. അതേ സമയം ദക്ഷിണാഫ്രിക്കയ്ക്കും ശ്രീലങ്കയ്ക്കുമെതിരെ മികച്ച കളി കാഴ്ചവച്ച ഇന്ത്യന്‍ ടീമും നല്ല ഫോമിലാണ്.
കറാച്ചി ടെസ്റില്‍ പുതിയ പന്തിനെ നേരിടുന്നതില്‍ പോരായ്മയുണ്ടായെന്നും സമ്മര്‍ദത്തെ നേരിട്ട് കളിക്കാന്‍ ഇന്ത്യന്‍ ടീം പഠിക്കേണ്ടതുണ്ടെന്നും ദ്രാവിഡ് വ്യക്തമാകക്ി. ടെസ്റില്‍ 20 വിക്കറ്റെടുക്കാന്‍ കഴിയുന്ന ഒരു ബൗളര്‍ ഇന്ത്യക്കാവശ്യമുണ്ട്.