ലോകകപ്പ് വിജയം ഇന്ത്യ അര്‍ഹിക്കുന്നില്ല: ദ്രാവിഡ്
ലോകകപ്പിനായി കഴിഞ്ഞ ഒരു വര്‍ഷം ഇന്ത്യ ഒട്ടേറെ യത്നിച്ചതാണ്. പക്ഷേ ലോകകപ്പ് ടൂര്‍ണമെന്റില്‍ നല്ല പ്രകടനമല്ല ഇന്ത്യ കാഴ്ച വച്ചത്. രണ്ടാം റൗണ്ടിലേക്ക് കടക്കാനുള്ള അര്‍ഹത ഇന്ത്യക്കില്ല.
ശ്രീലങ്കയുമായുള്ള മത്സരത്തില്‍ നേടാവുന്ന ലക്ഷ്യമായിരുന്നു മുന്നിലെങ്കിലും ഇന്ത്യയുടെ മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ നിരാശപ്പെടുത്തി. ഒരു ബാറ്റ്സ്മാന്‍ അധികമായുണ്ടായിരുന്നിട്ടും ക്രമമായ ഇടവേളകളില്‍ ഞങ്ങള്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി. ഒരു വലിയ ബാറ്റിംഗ് കൂട്ടുകെട്ട് ഇന്ത്യക്ക് ആവശ്യമായിരുന്നെങ്കിലും അതുണ്ടായില്ല.
ആദ്യം ഫീല്‍ഡ് ചെയ്യാനുള്ള തീരൂമാനം തെറ്റാണെന്ന് തോന്നുന്നില്ല. അത് ശരിയായ തീരുമാനമാണെന്ന് വ്യക്തമാക്കും വിധം മികച്ച രീതിയിലാണ് ഞങ്ങള്‍ ബൗള്‍ ചെയ്തത്. വെസ്റ് ഇന്‍ഡീസിലെ വിക്കറ്റുകളില്‍ ബാറ്റിംഗ് നിര പരാജയപ്പെടുന്നതാണ് കണ്ടത്.
തോല്‍വിയുടെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിയുന്നില്ല. താന്‍ ക്യാപ്റ്റനായി തുടരണോയെന്ന് തീരുമാനിക്കേണ്ടത് സെലക്ടര്‍മാരാണെന്നും ലോകകപ്പ് വരെ മാത്രമാണ് തന്നെ ക്യാപ്റ്റനായി നിയോഗിച്ചതെന്നും ദ്രാവിഡ് പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications