അബുദാബി: പാകിസ്ഥാനെതിരായ ഡിഎല്‍എഫ് കപ്പിലെ ആദ്യ ഏകദിന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനം ശരിയായിരുന്നുവെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്.
ബാറ്റ്സ്മാന്‍മാര്‍ പ്രതീക്ഷക്കൊത്തുയരാത്തതാണ് ഇന്ത്യയുടെ തോല്‍വിക്കു കാരണമായത്. എതിരാളികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഒരു സ്കോര്‍ കെട്ടിപ്പടുക്കാന്‍ 30 റണ്‍സ് കൂടിയെങ്കിലും വേണമായിരുന്നു- ദ്രാവിഡ് പറഞ്ഞു.
ആദ്യം ബാറ്റ് ചെയ്ത് 197 റണ്‍സിന് പുറത്തായ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ ആറ് വിക്കറ്റ് ജയമാണ് നേടിയത്. 48.3 ഓവറിലാണ് പാകിസ്ഥാന്‍ ലക്ഷ്യം കണ്ടത്.
ഇന്ത്യയുടെ നാല് റണ്ണൗട്ടുകള്‍ കളിയില്‍ വഴിത്തിരിവായെന്ന് ദ്രാവിഡ് ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്.
വേഗം കുറഞ്ഞ പിച്ചാണ് അബുദാബയിലേത്. ഇത്തരം പിച്ചില്‍ കളിച്ച പരിചയം ഇന്ത്യന്‍ കളിക്കാര്‍ക്ക് അധികമില്ല. മത്സരം അവര്‍ക്ക് ഇത്തരം പിച്ചില്‍ കളിക്കാനുള്ള നല്ലൊരു അനുഭവമായെന്നും അടുത്ത കളിയില്‍ മികച്ച കളിക്ക് ശ്രമിക്കുമെന്നും ദ്രാവിഡ് പറഞ്ഞു.
ഇന്ത്യക്കെതിരെ പാകിസ്ഥാന് ആവശ്യമായിരുന്ന വിജയമാണ് അബുദാബിയില്‍ നേടിയതെന്ന് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ് പറഞ്ഞു.