മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡും മാസ്റര്‍ ബ്ലാസ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും തങ്ങളുടെ ക്രിക്കറ്റ് കരിയറിലെ സുപ്രധാന നാഴികക്കല്ലുകള്‍ താണ്ടി.
മുംബൈയില്‍ ഇംഗ്ലണ്ടിനതിരെ കളിക്കുന്ന ദ്രാവിഡിന് ഇത് നൂറാമത്തെ ടെസ്റാണെങ്കില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഏറ്റവും കൂടുതല്‍ ടെസ്റ് കളിക്കുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് സ്വന്തമാക്കിയത്.
ഏറ്റവും കൂടുതല്‍ ടെസ്റ് കളിച്ച താരമെന്ന കപില്‍ദേവിന്റെ റെക്കോഡാണ് സച്ചിന്‍ മറികടന്നത്. 131 ടെസ്റുകളാണ് കപില്‍ കളിച്ചിരുന്നത്. സച്ചിന്‍ മുംബൈയില്‍ കളിക്കുന്നത് 132-ാമത്തെ ടെസ്റാണ്.
100 ടെസ്റുകള്‍ കളിക്കുന്ന ആറാമത്തെ ഇന്ത്യക്കാരനെന്ന ബഹുമതിയാണ് ദ്രാവിഡിന് സ്വന്തമാവുന്നത്. കപില്‍ദേവ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സുനില്‍ ഗവാസ്കര്‍, വെംഗ്സാര്‍ക്കര്‍, അനില്‍ കുംബ്ല എന്നിവരാണ് 100 ടെസ്റ് കളിച്ച മറ്റ് ഇന്ത്യക്കാര്‍.