Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിനെ സമ്മര്‍ദ്ദത്തിലാക്കരുത്: ധോണി

Dhoni
ദില്ലി: നൂറാം സെഞ്ച്വറിയ്ക്ക് വേണ്ടി സച്ചിനെ സമ്മര്‍ദ്ദത്തിലാക്കരുതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി. സച്ചിന്റെ ആരാധകരുടെ പ്രതീക്ഷ വാനോളം ഉയര്‍ന്നിരിക്കുകയാണെന്നറിയാം. എന്നാല്‍ നൂറാം സെഞ്ച്വറിയ്ക്കായി സച്ചിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തരുത്. മാധ്യമങ്ങള്‍ സച്ചിന് സമ്മര്‍ദ്ദമുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ധോണി കുറ്റപ്പെടുത്തി.

ടീമിനുള്ളില്‍ നിന്ന് സച്ചിന് ഒരു സമ്മര്‍ദ്ദവുമില്ല. ആരാധകരും മാധ്യമങ്ങളുമാണ് സച്ചിനെ സമ്മര്‍ദ്ദത്തിലാക്കുന്നത്. സച്ചിന്‍ ഉടന്‍ തന്നെ നൂറാം സെഞ്ച്വറി അടിക്കും. അതിനായി അദ്ദേഹത്തിന് കുറച്ച് സമയം നല്‍കുകയാണ് വേണ്ടതെന്നും ധോണി പറഞ്ഞു.

വെസ്റ്റിന്‍ഡീസിനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ സച്ചിന്‍ നൂറാം സെഞ്ച്വറി തികയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ 76 റണ്‍സെടുത്ത് സച്ചിന്‍ പുറത്തായതോടെ ആരാധകര്‍ക്ക് നിരാശരാകേണ്ടി വന്നു.

Story first published: Wednesday, December 7, 2011, 14:46 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+