വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദില്‍ഷന്‍ തരംഗത്തില്‍ സിംബാവെ തകര്‍ന്നടിഞ്ഞു

By Ajith Babu

കാന്‍ഡി: ഓള്‍റൗണ്ട് പ്രകടനവുമായി കളം നിറഞ്ഞാടിയ തിലകരത്‌നെ ദില്‍ഷന്റെ മികവില്‍ ഗ്രൂപ്പ് എ മത്സരത്തില്‍ സിംബാ്‌വേക്കെതിരേ ശ്രീലങ്കയ്ക്കു 139 റണ്‍സിന്റെ കൂറ്റന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ലങ്ക ആറിന് 327 റണ്‍സെടുത്തു. കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന സിംബാവെയ്ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യനിര വീണതോടെ അവരുടെ പോരാട്ടം 188 റണ്‍സിന് തീര്‍ന്നു.

Srilanka Vs Zimbabwe

ഉത്തേജകപരിശോധനയില്‍ താന്‍ പരാജയപ്പെട്ടുവെന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയുള്ള ദില്‍ഷന്റെ പ്രകടനം വിമര്‍ശകര്‍ക്കുള്ള ശക്തമായ മറുപടിയായി. ജയത്തോടെ ഗ്രൂപ്പ് എയില്‍ നിന്നും ക്വാര്‍ട്ടറില്‍ കടക്കുന്ന ആദ്യടീമായി ലങ്ക മാറുകയും ചെയ്തു.

ഓപ്പണര്‍മാരായ ബ്രണ്ടന്‍ ടെയ്‌ലര്‍ (80), റെഗിസ് ചകാബ്‌വ (35) എന്നിവര്‍ മാത്രമാണ് സിംബാവെ നിരയില്‍ പിടിച്ചുനിന്നത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 116 റണ്‍സിന്റെ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. ചകാബ്‌വയെ മുത്തയ്യാ മുരളീധരന്‍ പുറത്താക്കിയതോടെ മത്സരത്തിന്റെ കടിഞ്ഞാണ്‍ ലങ്കയ്ക്ക് ലഭിച്ചു. മൂന്നാമനായി ഇറങ്ങിയ തദേന്ത തായ്ബുയും ഉത്‌സേയയും ക്ഷണത്തില്‍ മടങ്ങുകയും ചെയ്തു.

ക്രെയ്ഗ് ഇര്‍വിനെയും ഗ്രെഗ് ലാംബിനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി ദില്‍ഷന്‍ ബൗളിംഗിലൂടെയും സിംബാബ്‌വേയുടെ നട്ടെല്ലൊടിച്ചു.

ടോസ് നേടിയ സിംബാബ്‌വേ നായകന്‍ എള്‍ട്ടന്‍ ചിഗുംബര ലങ്കയെ ബാറ്റിംഗിനയയ്ക്കാന്‍ തീരുമാനിച്ചത് വന്‍ അബദ്ധമായി. ദില്‍ഷനും തരംഗയും ബൗളര്‍മാരെ നാലുപാടും അടിച്ചു പറത്തിയപ്പോള്‍ കാഴ്ചക്കാരായി നോക്കിനില്‍ക്കാനെ സിംബ് ഫീല്‍ഡിങ് നിരയ്ക്ക് കഴിഞ്ഞുള്ളൂ.

44.4 ഓവറിലാണ് അവര്‍ക്ക് ആദ്യത്തെ വിക്കറ്റെടുക്കാനായത്. ഉപുല്‍ തരംഗയും (133), ദില്‍ഷനും (144) ചേര്‍ന്ന് 44.4 ഓവര്‍ ബാറ്റുവീശി ഒന്നാം വിക്കറ്റില്‍ സ്വന്തമാക്കിയത് 282 റണ്‍സ്. ലോകകപ്പ് ചരിത്രത്തിലാദ്യമായാണ് ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് ഡബിള്‍ സെഞ്ചുറി കടന്നത്. 141 പന്തില്‍ നിന്ന് 17 ഫോറിന്റെ പിന്‍ബലത്തിലാണ് തരംഗ 133 റണ്‍സ് കണെ്ടത്തിയത്. ബാറ്റ് കൊണ്ടു പന്തു കൊണ്ടും മായാജാലം കാണിച്ച ദില്‍ഷനാണ് കളിയിലെ കേമന്‍. അവസാന ഓവറുകളില്‍ സ്‌കോര്‍ ഉയര്‍ത്താനുള്ള വ്യഗ്രതയിലാണു ലങ്കയ്ക്ക് വിക്കറ്റുകള്‍ നഷ്ടപ്പെട്ടത്.

Story first published: Wednesday, December 7, 2011, 14:40 [IST]
Other articles published on Dec 7, 2011
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X