Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രാഹുല്‍ ദ്രാവിഡില്‍ നിന്നും ധോണിയിലേക്കുള്ള ദൂരം

മുംബൈ: ഒരാള്‍ മിസ്റ്റര്‍ കൂള്‍, മറ്റെയാള്‍ ക്യാപ്റ്റന്‍ കൂള്‍. ഒരുപക്ഷേ ഈ കൂള്‍നെസ്സില്‍ തീരും രാഹുല്‍ ദ്രാവിഡ്, എം എസ് ധോണി എന്ന രണ്ട് ഇന്ത്യന്‍ ക്യപ്റ്റന്മാര്‍ തമ്മിലുള്ള സാമ്യം. ജെന്റില്‍മാന്‍സ് ഗെയിം എന്ന് വിളിക്കപ്പെടുന്ന ക്രിക്കറ്റ് എന്ന കളിയുടെ ബ്രാന്‍ഡ് അംബാസിഡറാണ് ഒരാള്‍. മറ്റെയാള്‍ ജയമാണ് കളി എന്ന് വിശ്വസിക്കുന്ന ഐ പി എല്‍ എന്ന മത്സരക്കളിയുടെ കാലത്തിന്റെ പ്രതിനിധിയും.

ലോകക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച റോള്‍മോഡലാണ് ദ്രാവിഡ്. തികച്ചും ഒരു ജെന്റില്‍മാന്‍. അതുകൊണ്ടുതന്നെ തന്റെ ടീമംഗങ്ങള്‍ കൂടി ഒത്തുകളിയില്‍ പെട്ടു എന്ന് കേട്ടപ്പോള്‍ ഇത്തരം കളികള്‍ക്ക് ഇനിയും സാധ്യതയുണ്ടെന്ന് മനസ്സിലാക്കി കളി വിടാന്‍ ദ്രാവിഡിന് ഒരു മടിയും ഉണ്ടായില്ല.

ഇനിയൊരു ഐ പി എല്ലിന് താനുണ്ടാകില്ല എന്ന് ദ്രാവിഡ് പറയാതെ പറഞ്ഞുകഴിഞ്ഞു. ഐ പി എല്‍ നിരോധിക്കുകയല്ല കള്ളനാണയങ്ങളെ പുറത്തെറിയുകയാണ് വേണ്ടതെന്ന പ്രസ്താവനയിലൂടെ കളിയുടെ പ്രതിനിധിയായാണ് ഐ പി എല്‍ വിടുന്നത്.

എന്നാല്‍ ടീമിന്റെ സി ഇ ഒ അടക്കം ഒത്തുകളിക്ക് ജയിലില്‍ കിടക്കുമ്പോഴും ഒരക്ഷരം മിണ്ടാന്‍ ധോണി തയ്യാറായിട്ടില്ല. സ്വന്തം ഭാര്യ സാക്ഷിയെ വാതുവെപ്പ് സംഘങ്ങളുമായി ബന്ധപ്പെടുത്തി വാര്‍ത്തകള്‍ പുറത്തുവരുമ്പോഴും ധോണി ഒരക്ഷരം മിണ്ടിയിട്ടില്ല. ടീമിനെ ശുദ്ധീകരിച്ച ശേഷം മാത്രമേ ചെന്നൈയ്ക്ക് വേണ്ടി കളിക്കൂ എന്ന ധോണിയുടെ പ്രസ്താവന ഏറെ വ്യത്യാസങ്ങള്‍ ഉണ്ടാക്കുമായിരുന്നു.

ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത് ദ്രാവിഡും സച്ചിനും ചേര്‍ന്നാണത്രേ, എന്നാല്‍ കളി പോര എന്ന് പറഞ്ഞ് സീനിയര്‍ താരങ്ങളെ പുറത്താക്കാന്‍ ധോണിക്ക് ഒരു മടിയും ഉണ്ടായില്ല. പുറത്താക്കുക മാത്രമല്ല അവരോട് മാന്യമായി പെരുമാറാന്‍ പോലും (വിവിഎസ് ലക്ഷ്മണ്‍ സംഭവം) ധോണി തയ്യാറായില്ല എന്നതാണ് ഖേദകരം.

ദ്രാവിഡും ധോണിയും

ഈയൊരു ക്രിക്കറ്റ് ഷോട്ട് മതി ധോണിയില്‍ നിന്നും ദ്രാവിഡിലേക്കുള്ള വ്യത്യാസം മനസ്സിലാകാന്‍

ലക്കി ക്യാപ്റ്റന്‍


ഭാഗ്യവാനായ ക്യാപ്റ്റനാണ് ധോണി. എന്നാല്‍ ആ ഭാഗ്യം ദ്രാവിഡിന് ഉണ്ടായില്ല

ലക്കി ക്യാപ്റ്റന്‍


ടീമിന്റെ മികച്ച ക്യാപ്റ്റനായിരുന്നു ഗാംഗുലി. എന്നാല്‍ മികച്ച ടീമിന്റെ ക്യാപ്റ്റനാകാനുള്ള ഭാഗ്യം ധോണിക്കായിരുന്നു

താനിരിക്കേണ്ടിടത്ത് ..


ക്രിക്കറ്റ് ഫീല്‍ഡില്‍ നിന്നുള്ള രസകരമായ ഒരു കാഴ്ച

രണ്ട് ക്യാപ്റ്റന്‍മാര്‍


ഐ പി എല്ലില്‍ പരസ്പരം വന്നപ്പോഴും ദ്രാവിഡ് ആര്‍ക്കും പിന്നിലായില്ല

മിസ്റ്റര്‍ കൂള്‍


ഇങ്ങനെയെത്ര ഷോട്ടുകളാണ് ദ്രാവിഡിന്റെ ആവനാഴിയില്‍

ക്യാപ്റ്റന്‍ കൂള്‍


ഇങ്ങനെ ചിലതാണ് ക്യാപ്റ്റന്‍ കൂളിന്റെ ആവനാഴി നിറക്കുന്നത്

കാലടിപ്പാടുകള്‍


ബാറ്റിംഗിലുമുണ്ട് ഇരുവരും അടിമുടി വ്യത്യാസം

കാലടിപ്പാടുകള്‍


ബാറ്റിംഗിലുമുണ്ട് ഇരുവരും അടിമുടി വ്യത്യാസം

ടീം മാന്‍


ടീമിന് ആവശ്യം വന്നപ്പോള്‍ കീപ്പറുടെ അധികപ്പണിയും ചെയ്തിരുന്നു രാഹുല്‍ ദ്രാവിഡ്.

Story first published: Sunday, May 26, 2013, 11:52 [IST]
Other articles published on May 26, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+