ലോകം കീഴടക്കിയ ബാറ്റ് ലേലത്തിന്

ഏപ്രില്‍ രണ്ടിനു മുംബൈയില്‍ നടന്ന ഫൈനലില്‍ ധോണിയുടെ സിക്‌സറിലാണ് ഇന്ത്യ ലോകകപ്പ് ജേതാക്കളായത്. ഈ ബാറ്റാണ് ധോണി ലേലത്തിനു വയ്ക്കുന്നത്. ശ്രീലങ്കയെ ആറു വിക്കറ്റിനു കീഴടക്കിയ മത്സരത്തില്‍ 79 പന്തില്‍ നിന്ന് ധോണി നേടിയ 91 റണ്‍സാണ് ഇന്ത്യന്‍ വിജയത്തിന്റെ നെടുംതൂണായത്.
ലണ്ടനിലെ ഒരു ഹോട്ടലില്‍ തിങ്കളാഴ്ചയാണ് ലേലം നടക്കുക. ഭാര്യ സാക്ഷി നടത്തുന്ന ജീവകാരുണ്യ പ്രസ്ഥാനമായ മഹേന്ദ്രസിങ് ഫൗണ്ടേഷന്റെ പ്രവര്‍ത്തന മൂലധനത്തിന് വേണ്ടിയാണ് ലേലത്തുക ഉപയോഗിക്കുക.
ലോകകപ്പ് ഫൈനലില്‍ ധോണി ധരിച്ച ഗ്ലൌസും പാഡുമെല്ലാം ലേലത്തിനുണ്ട്. മറ്റ് ഇന്ത്യന്‍ താരങ്ങളുടെ വസ്തുക്കളും ലേലത്തിനുണ്ട്. ലോകകപ്പ് ഫൈനലിന് ഉപയോഗിച്ച പന്തും ആരാധകര്‍ക്കു വിലപേശി സ്വന്തമാക്കാം.
ഫൈനലില്‍ തന്റെ അവസാന രാജ്യാന്തര മല്‍സരം കളിച്ച ശ്രീലങ്കന്‍ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരന്‍ ഒപ്പുചാര്‍ത്തിയ പന്താണു ലേലത്തിനു വയ്ക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications