Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രീശാന്ത് പരിധി വിടരുതെന്ന് ധോണി

Shanthakumaran Sreesanth and Ricky Ponting talk to each other during the 2011 ICC World Cup Warm up game
ചെന്നൈ: ഫീല്‍ഡില്‍ രോഷാകുലനാവുന്ന പേസ് ബൗളര്‍ ശ്രീശാന്തിന് ഇന്ത്യന്‍ ക്യാപറ്റന്‍ ധോണിയുടെ ലക്ഷ്മണരേഖ. കളിക്കളത്തില്‍ ശ്രീശാന്ത് എതിരാളികളെയാണ് വിരട്ടേണ്ടതെന്നും സ്വന്തം ടീമംഗങ്ങളെ അസ്വസ്ഥരരാക്കരുതെന്നും ഉപദേശിച്ചിട്ടുണ്ടെന്ന് ധോണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ശ്രീയെ എങ്ങനെ നിയന്ത്രിയ്ക്കുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ധോണി. സന്നാഹമത്സരത്തില്‍ റിക്കി പോണ്ടിങും ശ്രീശാന്തും തമ്മില്‍ ഉരസിയതന്റെ പശ്ചാത്തലത്തിലായിരുന്നു ഇത് സംബന്ധിച്ച് ചോദ്യമുയര്‍ന്നത്.

ആരോടെങ്കിലും ചൂടാവണമെങ്കില്‍ അത് എതിരാളികളോടാവണം, സ്വന്തം ടീമംഗങ്ങളുടെ നേര്‍ക്കാവരുത്. ആക്രോശവും മറ്റും ഒരിയ്ക്കലും വ്യക്തിപരമാവരുത്. ഇതിന് പുറമെ എല്ലാത്തിനും ഒരു പരിധിയുള്ള കാര്യവും ഓര്‍ക്കണം. പരിധി വിട്ടാല്‍ ശ്രീശാന്തിനെ ശാസിയ്‌ക്കേണ്ടി വരുമെന്നും ധോണി വ്യക്തമാക്കി.

ലോകകപ്പ് ടീമിലുള്‍പ്പെട്ട പേസ് ബൗളര്‍മാര്‍ പ്രകടനം മെച്ചപ്പെടത്തേണ്ടതുണ്ടെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.

Story first published: Saturday, May 12, 2012, 16:43 [IST]
Other articles published on May 12, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+