കാണ്‍പൂര്‍ : മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ചേര്‍ന്ന പിച്ചൊരുക്കി സഹായിച്ചതിന് കാണ്‍പൂര്‍ ഗ്രീന്‍പാര്‍ക്ക് കുറേറ്റര്‍ക്ക് ധോണിയുടെ വക 10,000 രൂപ.
രണ്ടാം ടെസ്റ്റ് നാണം കെട്ട നിലയില്‍ തോറ്റതു കാരണം മൂന്നാം ടെസ്റ്റ് വിജയിക്കേണ്ടത് ഇന്ത്യയുടെ അഭിമാന പ്രശ്നമായിരുന്നു. ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്താനും ഇന്ത്യയ്ക്ക് ജയം അനിവാര്യമായിരുന്നു. ആ ആഗ്രഹം സാധിക്കാന്‍ തക്കവണ്ണമുളള പിച്ചാണ് കുറേറ്റര്‍ ശിവകുമാര്‍ നിര്‍മ്മിച്ച് നല്‍കിയത്.
രണ്ടാം ടെസ്റ്റിലേറ്റ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്വം ബാറ്റ്സ്മാന്മാര്‍ ഏറ്റെടുക്കുന്നുവെന്ന് പറഞ്ഞിരുന്നെങ്കിലും ഫാസ്റ്റ് ബൗളിംഗിനെ അനുകൂലിക്കുന്ന പിച്ച് ഒരുക്കിയതിന് ഇന്ത്യന്‍ ടീം അരിശത്തിലായിരുന്നു. മാരക വേഗതയില്‍ പന്തെറിഞ്ഞ എന്റിനി, സ്റ്റൈന്‍, മോര്‍ക്കന്‍ എന്നിവര്‍ക്കു മുന്നില്‍ കൊലകൊമ്പന്‍മാര്‍ നിന്ന് വിറയ്ക്കുന്നത് രാജ്യം മുഴുവന്‍ നേരില്‍ കണ്ടതിന്റെ നാണക്കേടായിരുന്നു കുംബ്ലെ, ധോണി സംഘത്തിന്.
ടെസ്റ്റില്‍ താന്‍ നയിച്ച ആദ്യ കളിയില്‍ തന്നെ വിജയിക്കാന്‍ സഹായിച്ച പിച്ചൊരുക്കിയതിനാണ് ഈ സമ്മാനമെന്ന് ധോണി ശിവകുമാറിന് നല്‍കിയ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇത് മറ്റു കുറേറ്റര്‍മാര്‍ക്കും ഒരു ചൂണ്ടയാണ്. ഭാവിയില്‍ ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റു മത്സരങ്ങള്‍ക്ക് ധോണി ആഗ്രഹിക്കുന്ന പിച്ചൊരുക്കുന്നവര്‍ക്ക് പണക്കിഴി സമ്മാനമുണ്ടെന്ന ചൂണ്ട. ആ ചൂണ്ടയില്‍ കുറേറ്റര്‍മാരെല്ലാം കൊത്തട്ടേയെന്നും ഇന്ത്യ ഇനിയെല്ലാ ടെസ്റ്റിലും വിജയിക്കട്ടേയെന്നും നമുക്ക് ആശംസിക്കാം.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()