പണം വാരല്‍: സച്ചിനെ ധോണി കടത്തിവെട്ടി
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ സീനിയര്‍ താരങ്ങളെ പിന്നിലാക്കി ക്യാപ്‌റ്റന്‍ പദവിയില്‍ കയറിയിരുന്ന മഹേന്ദ്ര സിങ് ധോണി പണം വാരലിലും അവരെ കടത്തി വെട്ടുന്നു.
പതിനഞ്ച് വര്‍ഷത്തിലെറെയായി വരുമാനക്കണക്കില്‍ ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്ന സച്ചിന്‍ തെണ്ടുല്‍ക്കറെ രണ്ടാം സ്ഥാനത്തേക്ക് ചവിട്ടി താഴ്‌ത്തിയാണ് ധോണി മുന്നോട്ട് ചുവട് വച്ചിരിയ്‌ക്കുന്നത്.
നടപ്പു വര്‍ഷം പരസ്യത്തില്‍ നിന്നും കളിയില്‍ നിന്നുള്ള വരുമാനവും 50 കോടി കവിയുമെന്നാണ് കരുതപ്പെടുന്നത്. ലിറ്റില്‍ മാസ്റ്റര്‍ സച്ചിനെക്കാളും 15 കോടിയെങ്കിലും അധികം ഈ കൊച്ചു പയ്യന്‍ കൈക്കിലാക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ഒരേ തുകയാണ് ഇവര്‍ പരസ്യങ്ങള്‍ക്ക് പ്രതിഫലം പറ്റുന്നതെങ്കിലും ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ഹരമായ ധോണിയുടെ പിന്നാലെ ബ്രാന്‍ഡുകള്‍ ക്യൂ നില്‌ക്കാന്‍ തുടങ്ങിയതാണ് സച്ചിനെ പിന്നിലാക്കാന്‍ ധോണിയെ സഹായിച്ചത്.
ഏകദേശം നാല് കോടി വീതമാണ് ഇരു താരങ്ങളും ഓരോ പരസ്യത്തിനുമായി ഈടാക്കുന്നത്. പരസ്യ രംഗത്തു നിന്നു മാത്രം 35 കോടി ധോണി സ്വന്തമാക്കുമെന്നാണ് സാമ്പത്തിക വിദഗ്‌ദ്ധര്‍ കണക്കു കൂട്ടുന്നത്.
സച്ചിന്റെത് 25-30 കോടിയും. ഇരുപതോളം ബ്രാന്‍ഡുകളാണ് ധോണിയുടെ പരസ്യങ്ങളുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഇതില്‍ റിലയന്‍സ്, ടാറ്റ, ഭാരത് പെട്രോളിയം തുടങ്ങിയ വമ്പന്‍ ബ്രാന്‍ഡുകളുമുണ്ട്.
അതെ സമയം ഏകദിന ടീമിലില്ലെങ്കിലും ദ്രാവിഡ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഇടം പിടിച്ചിട്ടുണ്ട്. 25 കോടിയോളം രൂപ ദ്രാവിഡിന്റെ കീശയിലെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications