Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുടെ വെടിക്കെട്ടില്‍ ഇന്ത്യ ഒരുങ്ങി

Dhoni
ചെന്നൈ: രണ്ടാം സന്നാഹ മത്സരത്തിലും തകര്‍പ്പന്‍ വിജയം നേടി ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിനുള്ള ഒരുക്കങ്ങള്‍ ഗംഭീരമാണക്കി. ന്യൂസിലാന്റിനെ 117 റണ്‍സിന് തകര്‍ത്താണ് ധോണിയും സംഘവും എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുന്നത്.

ധോനിയുടെ വെടിക്കെട്ട് സെഞ്ച്വറിയുടെ (64 പന്തില്‍ 108) പിന്‍ബലത്തില്‍ ചെപ്പോക്കില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 360 റണ്‍സ് നേടിയപ്പോള്‍ കിവികള്‍ക്ക് 43.1 ഓവറില്‍ 243 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.

രണ്ട്‌വിക്കറ്റ് വീതം നേടിയ ഹര്‍ഭജന്‍സിങ്, യുവരാജ്, പിയൂഷ് ചൗള സ്?പിന്‍ ബൗളിങ് കൂട്ടുകെട്ടാണ് ന്യൂസീലന്‍ഡ് ബാറ്റിങ്ങിനെ തളച്ചത്. മറ്റൊരു കളിയില്‍ ഇംഗ്ലണ്ട് കാനഡയെ 16 റണ്‍സിന് തോല്പിച്ചു. ഇംഗ്ലണ്ട് 49.4 ഓവറില്‍ 243, കാനഡ 46.1 ഓവറില്‍ 227.

ഏറെക്കാലത്തിന് ശേഷമുള്ള ധോണിയുടെ തകര്‍പ്പന്‍ വെടിക്കെട്ട് തന്നെയായിരുന്നു രണ്ടാം സന്നാഹ മത്സരത്തിന്റെ ഹൈലൈറ്റ്. ലോകകപ്പ് ലക്ഷ്യമിട്ടിറങ്ങുന്ന ടീമുകളില്‍ ഏറ്റവും മികച്ച ബാറ്റിങ് ലൈനപ്പ് തങ്ങളുടേതാണെന്ന് ഇന്ത്യ മത്സരത്തിലൂടെ അടിവരയിട്ടു.

വീരേന്ദര്‍ സെവാഗും സച്ചിന്‍ തെണ്ടുല്‍ക്കറും വലിയ സ്‌കോറുകള്‍ കണ്ടെത്തിയില്ലെങ്കിലും ഇന്ത്യന്‍ ബാറ്റിങ് നിരയെ അതൊന്നും അലട്ടിയില്ലെന്ന് തെളിയിക്കുന്നതായിരുന്നു ക്യാപ്റ്റന്‍ ധോനിയുടെയും (108*) ഗൗതം ഗംഭീറിന്റെയും (89) വിരാട് കോലിയുടെയും (59) സുരേഷ് റെയ്‌നയുടെയും (50) പ്രകടനം. കഴിഞ്ഞ മത്സരത്തില്‍ ആസ്‌ത്രേലിയക്ക് എതിരെ തകര്‍ന്നുപോയ ഇന്ത്യന്‍ മുന്‍നിര വിമര്‍ശകരുടെ വായടപ്പിയ്ക്കുകയും ചെയ്തു.

360 എന്ന കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമിട്ട് ഇറങ്ങിയ ന്യൂസിലാന്റിന് സമ്മര്‍ദ്ദം അതിജീവിയ്ക്കാന്‍ സാധിച്ചില്ല.
ബ്രന്‍ഡന്‍ മക്കല്ലം 58 റണ്‍സിന് റണ്‍ഔട്ടായത് ന്യൂസിലാന്‍ഡിന് തിരിച്ചടിയായി. ഒടുവില്‍ 43.1 ഓവറില്‍ 243 റണ്‍സിന് ന്യൂസിലാന്‍ഡ് പരാജയം സമ്മതിച്ചു.

ഇന്ത്യയ്ക്കു വേണ്ടി യുവ്രാജ് സിങ്, ഹര്‍ഭജന്‍ സിങ്, ആശിശ് നെഹ്‌റ, പീയുഷ് ചൌള എന്നിവര്‍ രണ്ട് വിക്കറ്റ് വീതം എടുത്തു. പ്രതീക്ഷകളുമായി കളത്തിലിറങ്ങിയ മലയാളി താരം ശ്രീശാന്ത് അഞ്ച് ഓവറില്‍ 38 റണ്‍സ് വിട്ടുകൊടുത്തു.

Story first published: Saturday, May 12, 2012, 16:44 [IST]
Other articles published on May 12, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+